Monthly Archives: August 2023
എഴുപത്തി ഏഴാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗസ്.
രാജ്യത്തിന്റെ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുടിയില്‍ വിപുലമായി ആഘോഷിച്ചു. ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തില്‍ കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം പി ജാക്‌സണ്‍ ദേശീയ പതാക ഉയര്‍ത്തി....
ഇരിങ്ങാലക്കുട നഗരസഭ 2023 സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ഇരിങ്ങാലക്കുട നഗരസഭ 2023 ലെ സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആഘോഷിച്ചു.രാവിലെ 9 മണിക്ക് ഇരിങ്ങാലക്കുട ചെയര്‍പേഴ്‌സണ്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് ആസാദി കാ അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായിട്ടുള്ള മേരി മിട്ടി മേരാ ദേശ്...
സ്‌നേഹപൂര്‍വ്വം ഓണക്കോടി സംഘടിപ്പിച്ചു
ഇരിഞ്ഞാലക്കുട ലിറ്റില്‍ ഫ്‌ളവര്‍ വിദ്യാലയത്തില്‍ പൂര്‍വവിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്തു നടത്തുന്ന 11 പ്രൊജക്ടുകളില്‍ അഞ്ചാമത്തെ പ്രൊജക്റ്റ് ആയ 'സ്‌നേഹപൂര്‍വ്വം ഓണക്കോടി ' ഇരിഞ്ഞാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു.93 ബാച്ചിലെ പൂര്‍വവിദ്യാര്‍ഥികള്‍...
‘ നിരാമയ ‘ സൗജന്യആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ്.
'നിരാമയ': ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റും ഇരിങ്ങാലക്കുട ഗവ. ആയുര്‍വേദ ഹോസ്പിറ്റലും ചേര്‍ന്ന് നടത്തുന്ന 'നിരാമയ' യുടെ ഉദ്ഘാടനംഇരിങ്ങാലക്കുട നഗരസഭ ചെയ്യര്‍പേഴ്‌സണ്‍ സുജ സഞ്ജീവ്കുമാര്‍ നിര്‍വ്വഹിച്ചു.ഗവ.ഗേള്‍സ്...
സ്വാതന്ത്രദിനാഘോഷത്തില്‍ സെന്റ്‌സേവിയേഴ്‌സ് സിഎംഐ സ്‌കൂള്‍
പുല്ലൂര്‍ സെന്റ് സേവിയേഴ്‌സ് സിഎംഐ സ്‌കൂളില്‍ 77 -ാമത് സ്വാതന്ത്രദിനാഘോഷം സംഘടിപ്പിച്ചു. റാലിയില്‍ സ്വാതന്ത്ര്യസേനാനികളുടെ വേഷത്തില്‍ കുട്ടികള്‍ അണിനിരന്നു.സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ മാനേജര്‍ ഫാ.ജോയി വട്ടോലി സിഎംഐ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഫാ.ബിനുകുറ്റിക്കാടന്‍ സിഎംഐ സ്വാതന്ത്ര്യദിനസന്ദേശം...
ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്‌കൂളിന് പി ടി എ യുടെ ഓണ സമ്മാനം
മാത്‌സ് ലാബ് തുറന്നത് പതിമൂന്ന് ലക്ഷം രൂപ ചെലവഴിച്ച്ഇരിങ്ങാലക്കുട : സെന്റ് മേരീസ് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പി ടി എ യുടെ ഓണസമ്മാനമായി മാത്‌സ് ലാബ്. പതിമൂന്ന് ലക്ഷം രൂപ ചെലവഴിച്ച് 30...
എടവന വിനോദിനെ കേരള കര്‍ഷക സംഘം ആദരിച്ചു.
പ്ലാന്റ് ജിനോം സേവിയര്‍ ഫാര്‍മേഴ്സ് റിവാര്‍ഡ് എന്ന കേന്ദ്ര പുരസ്‌കാരം (ഒന്നര ലക്ഷം രൂപ ) നേടിയ കേരള കര്‍ഷക സംഘം ആക്കപ്പിള്ളി യൂണിറ്റ് സെക്രട്ടറി എടവന വിനോദിനെ കേരള കര്‍ഷക സംഘം...
റെഡ്‌ക്രോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ആദരവ് നല്‍കി
ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി തൃശ്ശൂര്‍ ജില്ലാ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ജില്ലയിലെ ജൂനിയര്‍ റെഡ്‌ക്രോസ് കെടറ്റുകളില്‍-നിന്നും ഇക്കഴിഞ്ഞ എസ്എസ്എല്‍സിപരീക്ഷയില്‍ ഫുള്‍എപ്ലസ് നേടിയ 1100 കുട്ടികള്‍ക്ക് ആദരവ് നല്‍കി. കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി...
ദേശസ്‌നേഹത്തിന്റെ അലയൊലികളുയര്‍ത്തി ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളേജില്‍ ‘ വന്ദേ തിരംഗ് ‘
ഇരിഞ്ഞാലക്കുട : ദേശീയ ചിഹ്നങ്ങളോടുള്ള ആദരം പ്രകടിപ്പിച്ചു കൊണ്ടും രാജ്യത്തിന്റെ ഐക്യം, അഖണ്ഡത എന്നിവയോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിച്ച് കൊണ്ടും ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളേജില്‍ ' വന്ദേ തിരംഗ് ' എന്ന പേരില്‍ പരിപാടി...
മിഷന്‍ 24 വാര്‍റൂം ഉദ്ഘാടനം
ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 2024 ലോക്‌സഭ ഇലക്ഷനോടു മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തുന്നതിനും വോട്ടര്‍ പട്ടികയിലെ തിരുത്തലുകള്‍ക്കും വേണ്ടി തൃശൂര്‍ ജില്ലയിലെ ആദ്യത്തെ നിയോജക മണ്ഡലം മിഷന്‍ - 2024 വാര്‍...
വെളയനാട് ഊട്ടുതിരുനാളിന് കൊടിയേറി
സെന്റ് മേരീസ് ചര്‍ച്ച് വെളയനാട് പരിശുദ്ധ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുന്നാളിന്റെ (പുത്തരി തിരുനാള്‍) കൊടിയേറ്റം വികാരി ഫാ.സജി പൊന്‍ മിനിശ്ശേരി നിര്‍വ്വഹിച്ചു. ആഗസ്റ്റ് 15 ന് 9:00 am മുതല്‍ മാതാവിന്റെ ഊട്ട്...
പ്രിയമാനസം ആഗസ്റ്റ് 19 ന് ഇരിങ്ങാലക്കുടയില്‍
സഹൃദയന്‍, ചിത്രകാരന്‍,കലാകാരന്‍,മനുഷ്യസ്‌നേഹി എന്നീ നിലകളില്‍ അറിയപ്പെടുന്ന കലാകേന്ദ്രം ബാലുനായരുടെ സുഹൃത്തുക്കളും ഇരിങ്ങാലക്കുട'ഡോ.കെ.എന്‍.പിഷാരടി സ്മാരക കഥകളിക്ലബ്ബും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സൗഹൃദസംഗമം 'പ്രിയമാനസം' പരിപാടിയില്‍ ആഗസ്റ്റ് 19 കലാസാഹിത്യ സിനിമമേഖലയിലെ ഒട്ടേറെപേര്‍ പങ്കെടുക്കും. ഉച്ചതിരിഞ്ഞ്2.30 ന്...
ചരിത്ര ക്വിസ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ബി ആര്‍ സി യും ലൈബ്രറി കൗണ്‍സിലും ചേര്‍ന്ന് ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മത്സരം നടത്തി. പ്രൊഫസര്‍ പി.പി.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ബിപിസി കെ.ആര്‍. സത്യപാലന്‍ ക്വിസ്...
യുവാവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ഇരിങ്ങാലക്കുടയില്‍ അറസ്റ്റില്‍
ഇരിങ്ങാലക്കുട സ്‌റ്റേഷന്‍ പരിധിയിലെ കെട്ടുചിറ ഷാപ്പിനടുത്ത് നിന്ന് മിഥുന്‍ലാല്‍ എന്നയുവാവിനെ കാറില്‍ തട്ടികൊണ്ടുപോയി 60 ലിറ്റര്‍ വെളിച്ചെണ്ണയും 20000 രൂപയും കവര്‍ച്ച ചെയ്ത കേസിലെ മുഖ്യപ്രതികളായ മിഥുന്‍(31), സലേഷ്(28), അരുണ്‍(26) എന്നിവരെ തിരുവനന്തപുരത്ത്...
ജാഥ നടത്തി
സഹകരണസംഘം ജീവനക്കാരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനഅവസാനിപ്പിക്കുക, ക്ഷാമബത്ത് കുടിശിക ഉടന്‍ അനുവദിക്കുക, കയര്‍, കൈത്തറി സംഘങ്ങളെ സംരക്ഷിക്കുക, ക്ഷീരസംഘങ്ങളില്‍ 80-ാം വകുപ്പ് പൂര്‍ണ്ണമായും നടപ്പിലാക്കുക, കളക്ഷന്‍ ഏജന്റുമാരേയും അപ്രൈസര്‍മാരേയും സ്ഥിരപ്പെടുത്തുക,സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണത്തിന്റെ...
പത്രസമ്മേളനം
നിശാഗന്ധി പബ്ലിക്കേഷന്‍സ് പുറത്തിറക്കുന്ന അഡ്വ.എം.എസ്.അനില്‍കുമാറിന്റെ ഓര്‍മ്മക്കുറിപ്പായ 'സത്യാന്തരം'എന്ന പുസ്തകത്തിന്റെ രണ്ടാം എഡിഷന്‍ 2023 ആഗസ്‌ററ് 15 ന് വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടക്കുന്ന സൗഹൃദസമ്മേളനത്തില്‍ കോണ്‍ഗ്രസ്സ് നേതാവ് പത്മജാ വേണുഗോപാല്‍...
മഞ്ജീരം 2023 ഉദ്ഘാടനം ചെയ്തു‘
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കലോത്സവം 'മഞ്ജീരം 2023' പ്രശസ്തനാടന്‍പാട്ടുകാരി പ്രസീതചാലക്കുടി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുജ സജീവികുമാര്‍ മുഖ്യാതിഥിയായിരുന്നു. പിടിഎപ്രസിഡന്റ് ബൈജു മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍...
സംസ്ഥാന സര്‍ക്കാരിന്റെ 2022-23 വര്‍ഷത്തെ യുവകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ശ്യാം മോഹന്‍ ചങ്ങനാത്തിനെ ആദരിച്ചു
വെള്ളാങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്തില്‍ നാലാം വാര്‍ഡില്‍ താമസിക്കുന്ന ശ്യാം മോഹന്‍ ചങ്ങനാത്തിന് സംസ്ഥാന സര്‍ക്കാരിന്റെ 2022-23 വര്‍ഷത്തെ യുവകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിരിക്കുന്നു. ജൈവകൃഷിയിലൂടെ വിവിധയിനം കൃഷികള്‍ ചെയ്ത് വിജയം നേടിയ കര്‍ഷകനും,...
കോണ്‍ഗ്രസ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റി പ്രതിക്ഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി
പൊതുമാര്‍ക്കറ്റില്‍ നിത്യോപയോഗ സാധനങ്ങള്‍ക്കു ദിനംപ്രതി വില കുതിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിലവര്‍ദ്ധനവ് നിയന്ത്രിക്കാന്‍ യാതൊരു ഇടപെടലും നിര്‍വ്വഹിക്കാതെ സംസ്ഥാനത്ത് വില വര്‍ദ്ധനവില്ല മാവേലി സ്റ്റോറുകളിലും നീതി സ്റ്റോറുകളിലും ആവശ്യാനുസരണം സാധങ്ങള്‍ ഉണ്ട് എന്ന്...
വാഹനപ്രചരണ ജാഥ
സര്‍ക്കാരിന്റെ വികലമായ മദ്യനയത്തിനെതിരെ ഇരിങ്ങാലക്കുട രൂപത കെസിബിസി മദ്യവിരുദ്ധ സമിതി വാഹനപ്രചരണ ജാഥ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുടയിലെ ജാഥക്ക് കത്തീഡ്രല്‍ യൂണിറ്റ് പ്രസിഡന്റ് ജോയ് ആലപ്പാട്ട്, ഫൊറോന പ്രസിഡന്റ് ജോയ് മൊളരിക്കല്‍, രൂപത ട്രഷറര്‍...