കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ റൗഡിയും നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയുമായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

34

കാട്ടൂർ :പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ റൗഡിയും നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയുമായ കാറളം താണിശ്ശേരി സ്വദേശി കുറുവത്ത് വീട്ടിൽ സാഗറിനെ കാപ്പ ചുമത്തി നാടുകടത്തി.

സാഗർ കാട്ടൂർ പോലീസ് സ്റ്റേഷനില്‍ കൊലപാതകം, വധശ്രമം ഉൾപ്പടെ ഏഴോളം കേസുകളിൽ പ്രതിയാണ്. ഗുരുതര കുറ്റകൃത്യങ്ങളിൽ നിരന്തരം ഏർപ്പെട്ടു വന്നതിനെ തുടർന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി . ഐശ്വര്യ ഡോങ്‌റെ IPS നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് ഡിഐജിയുടെ ചുമതല വഹിക്കുന്ന നോർത്ത് സോൺ ഐജി എം .നീരജ്‌കുമാർ ഗുപ്‌ത IPS ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Advertisement