വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

106

ഇരിങ്ങാലക്കുട: വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട കോണത്ത് കുന്നിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരിങ്ങാലക്കുട കപ്പട്ടിത്തറ കണ്ണന്റെ മകൾ ജാനുവാണ് മരിച്ചത്. 80 വയസായിരുന്നു. കോണത്ത്കുന്ന് ജനത കോളനിയ്ക്ക് സമീപം ഒഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതശരീരത്തിന് സമീപത്ത് നിന്ന് മണ്ണെണ കുപ്പി കണ്ടെത്തിയിട്ടുണ്ട്. എറണാകുളം അയ്യമ്പിള്ളി സ്വദേശിയാണ് ജാനു. കോണത്ത്കുന്നിൽ അനുജത്തിയുടെ വീട്ടിൽ താമസിച്ച് വരികയായിരുന്നു ഇവർ.

Advertisement