ഇരിങ്ങാലക്കുട രൂപതാ പരിധിയിലെ പ്രദേശിക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ്മ സംഘടിപ്പിച്ചു

54

ഇരിങ്ങാലക്കുട: സമൂഹത്തില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിക്കുമ്പോള്‍ അത് എനിക്കാണ് സംഭവിക്കുതെന്ന വികാരത്തോടെയാകണം മധ്യമപ്രവര്‍ത്തകര്‍ അതിനെ നേരിടേണ്ടതെന്ന് ബിഷപ് മാര്‍ പോളീ കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു.ഇരിങ്ങാലക്കുട രൂപതാഹൗസില്‍ സംഘടിപ്പിച്ച മാധ്യമ കൂട്ടായ്മ്മയില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം.രണ്ടര ലക്ഷത്തില്‍ അധികം വിശ്വാസികളുള്ള ഇരിങ്ങാലക്കുട രൂപതാ പരിധിയിലെ പ്രദേശിക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ്മയാണ് ഇരിങ്ങാലക്കുട ബിഷപ്പ് ഹൗസില്‍ വെച്ച് നടന്നത്.ഇരിങ്ങാലക്കുട,കൊടുങ്ങല്ലൂര്‍,കയ്പമംഗലം,മാള,വെള്ളാങ്കല്ലൂര്‍,കൊടകര,ചാലക്കുടി എന്നി പ്രസ് ക്ലബ്ബ് ,പ്രസ്സ് ഫോറം സംഘടനകളിലെ പ്രവര്‍ത്തകര്‍ മാധ്യമ കൂട്ടായ്മ്മയ്മ്മയില്‍ പങ്കെടുത്തു.മാധ്യമങ്ങള്‍ സത്യത്തിന്റെ സ്വരം എന്ന വിഷയത്തില്‍ ചര്‍ച്ചയും സംഘടിപ്പിച്ചിരുന്നു.പ്രദേശീക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇന്‍ഷൂറന്‍സ് ഏര്‍പെടുത്താന്‍ രൂപത സന്നദ്ധമാണെന്ന് ബിഷപ്പ് യോഗത്തില്‍ അറിയിച്ചു.പ്രദേശത്തെ മണ്‍മറഞ്ഞ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ഷാഹുല്‍ ഹമീദ്,പോള്‍സണ്‍,മധു സാമ്പളൂര്‍ എന്നിവരെ ചടങ്ങില്‍ അനുസ്മരിച്ചു.ജോയ് പാല്യേക്കര സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജോസ് തളിയത്ത് ,ഫാ.ജോളി വടക്കന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.ജിനോ ജോണീ മാളക്കാരന്‍ ചടങ്ങിന് നന്ദി പറഞ്ഞു.

Advertisement