ക്യാമ്പസ് സെലക്ഷനിലൂടെ ജോലിലഭിച്ച കോമേഴ്‌സ് വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

65

ഇരിങ്ങാലക്കുട:ക്രൈസ്റ്റ് കോളേജ് കോമേഴ്‌സ് പൂര്‍വ്വ-വിദ്യാര്‍ത്ഥി സംഘടനയുടെആഭിമുഖ്യത്തില്‍ ഈ വര്‍ഷം കോളേജില്‍നിന്ന് ക്യാമ്പസ് സെലക്ഷനിലൂടെ ജോലിലഭിച്ചകോമേഴ്‌സ് വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്,കെ.പി.എം.ജി., വിപ്രോ എന്നീ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ച 17 പേരേയും, അഖിലേന്ത്യാതലത്തില്‍ നടത്തിയ ജെ.ആര്‍.എഫ്., നെറ്റ് പരീക്ഷ പാസായ 4 പേരെയും യോഗം അനുമോദി ച്ചു. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാള്‍ റവ.ഡോ. ജോളി ആൻഡ്രൂസ് സി.എം.ഐ.അധ്യക്ഷത വഹിച്ച യോഗത്തില്‍ സംഘടനയുടെ വൈസ് പ്രസിഡന്റ് ആര്‍. ശങ്കരനാരായണൻ മുഖ്യാതിഥിയായിരുന്നു. അധ്യാപകരായ ബി.ബി.എ. കോ-ഓഡിനേറ്റര്‍പ്രൊഫ.സി.എല്‍.ബേബി ജോണ്‍, സംഘടനയുടെ സ്ഥാപക സെക്രട്ടറിയും സ്വാശ്രയകോമേഴ്‌സ് വിഭാഗം കോ-ഓഡിനേറ്ററുമായ പ്രൊഫ. കെ.ജെ.ജോസഫ്, കോമേഴ്‌സ് വകുപ്പ്മേധാവി ഡോ. ജോഷീന ജോസ്, സ്വാശ്രയവിഭാഗം അധ്യാപിക സ്മിത ആന്റണി എന്നിവര്‍ പ്രസംഗി ച്ചു.കോമേഴ്‌സ് വിഭാഗം അധ്യാപകരായ ഡോ.അരുണ്‍ ബാലകൃഷ്ണൻ സ്വാഗതവും,പ്രൊഫ. മൂവിഷ് മുരളി നന്ദിയും പറഞ്ഞു.

Advertisement