ഇരിങ്ങാലക്കുട :കോവിഡ്-19 എന്ന മനുഷ്യചരിത്രത്തിലെ മഹാമാരി ഉയര്‍ത്തിയ പ്രതിസന്ധികളെ സാധ്യതകളാക്കി മാറ്റാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്ന് അശോകന്‍ ചെരുവില്‍ അഭിപ്രായപ്പെട്ടു.കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മികച്ച വിദ്യാര്‍ത്ഥിപ്രതിഭക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഏര്‍പ്പെടുത്തിയ ഫാ.ജോസ് ചുങ്കന്‍ കലാലയരത്ന പുരസ്കാരം ഗുരുവായൂര്‍ ലിറ്റില്‍ ഫ്ളവര്‍ കോളേജ് വിദ്യാര്‍ത്ഥിനി ആന്‍ നീഹ ബെന്നിക്ക് സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുക യായിരുന്നു അദ്ദേഹം.വിവര സാങ്കേതിക വിദ്യ മുന്നേ ലഭ്യമായിരുന്നെങ്കിലും അതിന്‍റെ വിപുല സാധ്യതകള്‍ ഉന്നതവിദ്യാഭ്യാസരംഗത്തുപോലും വ്യാപകമായി പ്രയോഗിക്കപ്പെട്ടത് കോവിഡ് കാലത്താണ്. സാങ്കേതിക വിദ്യ എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ സര്‍ക്കാരും സന്നദ്ധ സംഘടനകളും ഒരുപോലെ കൈകോര്‍ത്തത് പുതിയൊരു അനുഭവമായി. ലോകത്തെ ഏറ്റവും മികച്ച വിവരങ്ങള്‍ ഇതോടെ നമ്മുടെ നാട്ടിലെ സാധാരണ ക്കാര്‍ക്കും ലഭ്യമായി എന്നത് ശ്രദ്ധേയമാണ്. പ്രിന്‍സിപ്പല്‍ ഫാ.ഡോ.ജോളി ആന്‍ഡ്രൂസ് അദ്ധ്യക്ഷവഹിച്ച യോഗത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയി പീനിക്കപ്പറമ്പില്‍,സ്വാശ്രയ വിഭാഗം ഡയറക്ടര്‍ ഫാ. വില്‍സണ്‍ തറയില്‍.ഡോ.സി.വി.സുധീര്‍, സരിത കെ.എസ്. കുമാരി ആന്‍ നീഹ ബെന്നി എന്നിവര്‍ സംസാരിച്ചു.
പ്രതിസന്ധികളെ സാധ്യതകളാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം- അശോകന്‍ ചെരുവില്‍
Advertisement