ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്തിൻറെ 2021 -22 സാമ്പത്തിക ഈ വർഷത്തെ കരട് പദ്ധതികൾ അംഗീകരിക്കുന്നതിനുള്ള സെമിനാർ എംഎൽഎ പ്രൊഫ :കെ യു അരുണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് മോഹനൻ വലിയാട്ടിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലളിതാ ബാലൻ അധ്യക്ഷത വഹിച്ചു. നവകേരള മിഷൻ പദ്ധതികൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള 28233600/- രൂപ അടങ്കൽ വരുന്ന 39 പദ്ധതികളുടെ വിശദാംശങ്ങൾ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത മനോജ് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലതാ ചന്ദ്രൻ ,ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ് ,കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സീമ കെ നായർ, കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ പവിത്രൻ, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ ചിറ്റിലപ്പിള്ളി, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.കെ. അനൂപ് എന്നിവർ ഗ്രാമപഞ്ചായത്ത് നിർദേശങ്ങൾ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി കാർത്തിക ജയൻ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കിഷോർ, ബ്ലോക്ക് പഞ്ചായത്ത് മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.