22.9 C
Irinjālakuda
Thursday, December 19, 2024
Home 2020 January

Monthly Archives: January 2020

നീഡ്സ് ഗാന്ധിജിയുടെ രക്തസാക്ഷിത്വ വാര്‍ഷികം ആചരിച്ചു

ഇരിങ്ങാലക്കുട: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 72-ാം രക്തസാക്ഷിത്വ വാര്‍ഷികം നീഡ്‌സിന്റെ ആഭിമുഖ്യത്തില്‍ ആചരിച്ചു. ഇരിങ്ങാലക്കുടയില്‍ ഗാന്ധിജിയുടെ പാദസ്പര്‍ശമേറ്റ റസ്റ്റ് ഹൗസ് കോമ്പൗണ്ടിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. അവിടെ സ്ഥാപിച്ചിട്ടുള്ള ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനയും...

കലാപരിപാടി ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: അവിട്ടത്തൂര്‍ മഹാദേവക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം ക്ഷേത്രം പ്രസിഡണ്ട് എ.സി.ദിനേഷ് വാരിയര്‍ ഉദ്ഘാടനം ചെയ്തു.എം.എസ്.മനോജ്, വി.പി.ഗോവിന്ദന്‍കുട്ടി, സി.സി.സുരേഷ്, കെ.കെ.കൃഷ്ണന്‍ നമ്പൂതിരി, പി.കെ.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് ശില്‍പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സമൂഹത്തില്‍ വിവാഹ മോചനത്തിന്റെ എണ്ണം അനുദിനം വര്‍ദ്ധിച്ചു വരികയും, വിവാഹ ബന്ധങ്ങള്‍ വളരെ വേഗം വേര്‍പിരിയലിന്റെ ഘട്ടത്തില്‍ എത്തുകയും ചെയ്യുമ്പാള്‍ കുടുംബ ബന്ധം ശിഥിലമാകുന്നു. ഈ സഹചര്യത്തിലാണ് വിവാഹ ജീവിതത്തിലേക്ക്...

അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയ തിരുനാളിന് കൊടിയേറി

ഇരിങ്ങാലക്കുട : ഫെബ്രുവരി 1,2,3 തിയ്യതികളില്‍ ആഘോഷിക്കുന്ന അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയത്തിലെ അമ്പ് തിരുനാളിന് കൊടിയേറി. ഇടവക വികാരി ആന്റോ പാണാടനച്ചന്‍ കൊടിയേറ്റി. വ്യാഴാഴ്ച രാവിലത്തെ വി.കുര്‍ബ്ബാനക്ക് ശേഷം നടന്ന...

നാഷണല്‍ ‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വാര്‍ഷികാഘോഷം സമുചിതമായി കൊണ്ടാടി

ഇരിങ്ങാലക്കുട ; ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വാര്‍ഷികാഘോഷവും അദ്ധ്യാപക രക്ഷാകര്‍ത്തൃദിനവും യാത്രയയപ്പുസമ്മേളനവും സമുചിതമായി ആഘോഷിച്ചു. നഗരസഭാ കൗണ്‍സിലര്‍ സന്തോഷ് ബോബന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം സ്‌കൂളിലെ പുര്‍വ്വ വിദ്യാര്‍ത്ഥിയും അസി.കളക്ടറുമായ...

ആര്‍. ഡി. ഒ. യുടെ വാഹനം ജപ്തി ചെയ്ത സംഭവത്തില്‍- വിധി വന്ന ശേഷം നടപടി സ്വീകരിക്കാന്‍ കൗണ്‍സില്‍...

ഇരിങ്ങാലക്കുട: നഗരസഭ ഭൂമി ഏറ്റെടുത്ത വിഷയത്തില്‍ പൂര്‍ണ്ണമായ നഷ്ടപരിഹാര തുക നല്‍കാത്തതിനെ തുടര്‍ന്ന് ആര്‍. ഡി. ഒ. യുടെ വാഹനം ജപ്തി ചെയ്ത സംഭവത്തില്‍, നഗരസഭ ഹൈക്കോടതിയില്‍ നല്‍കിയിട്ടുള്ള റിവ്യു പെറ്റിഷനിലെ...

കാരുണ്യദിനമായി ആചരിച്ചു

ഇരിങ്ങാലക്കുട : കെ.എംമാണിയുടെ 87-ാം ജന്മദിനത്തോടനുബന്ധിച്ച് കേരളകോണ്‍ഗ്രസ്സ് (എം) ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി കാരുണ്യദിനമായി ആചരിച്ചു. ഗവ.ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്ക് ഭക്ഷണവിതരണം നടത്തി. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സംഗീതഫ്രാന്‍സിസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ഗവ.ജനറല്‍...

കേരള NGO അസോസിയേഷൻ ഇരിങ്ങാലക്കുട ബ്രാഞ്ച് ഉപവാസ സമരം നടത്തി

ഇരിങ്ങാലക്കുട :കേരള NGO അസോസിയേഷൻ ഇരിങ്ങാലക്കുട ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരും പെൻഷൻകാരും ഇരിങ്ങാലക്കുട ആൽത്തറ പരിസരത്ത് രാവിലെ 10:30 മുതൽ 5:30 വരെ ഉപവാസ സമരം നടത്തി...

പ്രൈവറ്റ് ബസ് അസോസിയേഷൻ യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : തൃശ്ശൂർ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഇരിങ്ങാലക്കുട യൂണിറ്റ് ഓഫീസ് ബസ്സ് സ്റ്റാൻഡ് ബിൽഡിങ്ങിൽ മുൻസിപ്പൽ ചെയർപേഴ്സൺ നിമ്യ ഷിജു ഉദ്‌ഘാടനം ചെയ്തു. യോഗത്തിൽ അസോസിയേഷന്റെ...

ദേശീയ തല കഥാവതരണത്തിൽ ശാന്തിനികേതനിലെ നന്ദന ജയചന്ദ്രന് മൂന്നാം സ്ഥാനം

ഇരിങ്ങാലക്കുട :ഉത്തർപ്രദേശിലെ നോയിഡയിൽ സംഘടിപ്പിച്ച സി.ബി .എസ്.ഇ ദേശീയ തല കഥാവതരണ മത്സരത്തിൽ ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി നന്ദന ജയചന്ദ്രൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി...

കെ.എസ്.എസ്.പി.യു 28-ാം വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പൊറത്തിശ്ശേരി യൂണിറ്റിന്റെ 28-ാം വാര്‍ഷിക സമ്മേളനം ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്്...

കാട്ടുങ്ങച്ചിറ സിവില്‍ സ്‌റ്റേഷന്‍ റോഡു തകര്‍ന്നു- നടപടിയില്ലെന്ന് പരാതി

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറയില്‍ നിന്ന് സിവില്‍ സ്റ്റേഷനിലേക്കു തിരിയുന്ന റോഡാണ് തകര്‍ന്ന് യാത്രക്കാരെ ദുരിതത്തിലാക്കിയത്. കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുമുണ്ട്്. അധികൃതരെ വിവരം അറിയിച്ചിട്ടും നടപടിയില്ലെന്ന് സമീപത്തെ വ്യാപാരികള്‍ അറിയിച്ചു. വെള്ളം...

യുവജനങ്ങള്‍ക്ക് ഡെവലപ്‌മെന്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മഹാത്മാഗാന്ധിയുടെ 150-ാം വര്‍ഷത്തോടനുബന്ധിച്ച് യുവജനങ്ങള്‍ക്കായി തൃശ്ശൂര്‍ നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട,ചേര്‍പ്പ്, വെള്ളാങ്കല്ലൂര്‍, മതിലകം എന്നീ ബ്ലോക്കുകളില്‍ ബ്ലോക്ക് തല യൂത്ത് ക്ലബ്ബ് ഡെവലപ്‌മെന്റ് കണ്‍വെന്‍ഷന്‍ നടത്തി....

വിവാഹവാര്‍ഷികാശംസകള്‍

ജ്യോതിസ് കോളേജിലെ ടീച്ചര്‍ ദൃശ്യക്കും അനൂപിനും ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ വിവാഹവാര്‍ഷികാശംസകളും, മകന്‍ ദേവികിന് ഒന്നാം പിറന്നാള്‍ ആശംസകളും നേരുന്നു.

ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാഷ്ട്രപതിക്ക് കത്തയച്ചു

ഇരിങ്ങാലക്കുട : ഇന്ത്യന്‍ ഭരണഘടനയും മതേതരത്വവും സംരക്ഷിണമെന്നാവിശ്യപ്പെട്ട് കൊണ്ട് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാഷ്ട്രപതിക്ക് കത്തയച്ചു. മണ്ഡലത്തിലെ എല്ലാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും ബൂത്ത് തലത്തില്‍ കത്തുകള്‍...

പൗരത്വനിയമത്തെ എതിര്‍ക്കുന്ന ഇന്ത്യന്‍ യുവാക്കളുടേത് ചരിത്ര ദൗത്യം : ഡോ.ധര്‍മ്മരാജ് അടാട്ട്

ഇരിങ്ങാലക്കുട: പൗരത്വനിയമത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള ആപത്ത് തിരിച്ചറിഞ്ഞ് പൊതുസമൂഹത്തിന്റെ ആധി ഏറ്റെടുത്ത് സമരരംഗത്ത് നിലയുറപ്പിച്ച ഇന്ത്യയിലെ വിദ്യാര്‍ത്ഥിസമൂഹം ചരിത്രപരമായ കടമയാണ് നിര്‍വ്വഹിക്കുന്നത് എന്ന് കാലടി ശ്രീശങ്കര സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ഡോ.ധര്‍മ്മരാജ് അടാട്ട് അഭിപ്രായപ്പെട്ടു....

കത്തി കുത്ത് കേസിലെ പ്രതി അറസ്റ്റില്‍

ഇരിങ്ങാലക്കുട : നടവരമ്പ് അണ്ടാണിക്കുന്ന് ഭാഗത്ത് 27 ന് വൈകീട്ട് വായ്പ കൊടുത്ത പണം തിരിച്ച് ചോദിച്ചതിലുള്ള വിരോധത്താല്‍ പ്രതിയുടെ അച്ഛന്റെ സഹോദരപുത്രന്‍മാരായ വിഷ്ണു, അനന്തു എന്നിവരെയാണ് പ്രതി കുത്തി പരിക്കേല്പിച്ചത്. പ്രതിക്കെതിരെ...

അവിട്ടത്തൂര്‍ മഹാദേവക്ഷേത്രോത്സവത്തിന് കൊടിയേറി

ഇരിങ്ങാലക്കുട : അവിട്ടത്തൂര്‍ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി തെക്കെടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി കൊടിയേറ്റി. കുറിയേടത്ത് രുദ്രന്‍ നമ്പൂതിരി കൂറയും പവിത്രവും നല്‍കി. രാത്രി നടന്ന കൊടിപ്പുറത്ത് വിളക്കിന് പുത്തൂര്ദേവീ...

വനിതാ പോലീസ് സ്റ്റേഷനിൽ വിവാഹപൂർവ്വ കൗൺസിലിങ്ങ് ശിൽപശാല സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട:കേരള സംസ്ഥാന വനിതാ കമ്മീഷനും ,ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷനും സംയുക്തമായി വിവാഹപൂർവ്വ കൗൺസിലിങ്ങ് ശിൽപശാല സംഘടിപ്പിക്കുന്നു.2020 ജനുവരി 30 വ്യാഴം രാവിലെ 9 മുതൽ ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷൻ ഹാളിൽ...

സൗജന്യ നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ട്രസ്റ്റും, കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും, ഐ ഫൗണ്ടേഷന്‍ എടപ്പിളളിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലീനിക്കില്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe