30.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: May 16, 2019

304 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ പിടികൂടി

ഇരിങ്ങാലക്കുട- പാലിയേക്കര ടോള്‍പ്ലാസക്ക് സമീപം വാഹനപരിശോധനക്കിടെ യാതൊരു രേഖകളുമില്ലാതെ ബാഗില്‍ സൂക്ഷിച്ച കടത്തിയ 304 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഇരിങ്ങാലക്കുട എക്‌സൈസ് കണ്ടെടുത്തു. തൃശൂര്‍ ജില്ലയിലെ വിവിധ ജ്വല്ലറികളുടെ ആവശ്യത്തിനായാണ് സ്വര്‍ണ്ണാഭരണങ്ങള്‍ കൊണ്ടു പോയിരുന്നത്...

ആസ്വാദക മനം നിറച്ച് കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിലെ ആദ്യ ശീവേലി

ഇരിങ്ങാലക്കുട- കേരളത്തിലെ ഉത്സവ സീസണ് അവസാനം കുറിക്കുന്ന ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിലെ ആദ്യ ശീവേലി ആനന്ദനുഭൂതിയായി. മേടച്ചൂടില്‍ പഞ്ചാരിയുടെ കുളിര്‍കാറ്റ് വീശിയതോടെ മേളാസ്വാദകര്‍ സ്വയം മറന്നു.കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി രണ്ടാം ഉത്സവദിനമായ വ്യാഴാഴ്ച...

കൊടിപ്പുറത്ത് വിളക്ക് ഭക്തിസാന്ദ്രം

ഇരിങ്ങാലക്കുട- കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് നടന്ന കൊടിപ്പുറത്ത് വിളക്കാഘോഷം സംഗമപുരിയെ ഭക്തിസാന്ദ്രമാക്കി. ശ്രീകോവിലില്‍ നിന്നും ഭഗവാന്‍ ആദ്യമായി പുറത്തേയ്ക്ക് എഴുന്നള്ളുന്ന കൊടിപ്പുറത്ത് വിളക്ക് ദര്‍ശിക്കാന്‍ ആയിരങ്ങളാണ് എത്തിച്ചേര്‍ന്നിരുന്നത്. ഉത്സവാറാട്ടുകഴിഞ്ഞ് അകത്തേയ്ക്ക്...

ക്ഷേത്രനഗരിയില്‍ ഇരിങ്ങാലക്കുട നഗരസഭ -ആരോഗ്യവിഭാഗം കാര്യാലയം ഉദ്ഘാടനം ചെയ്തു.

ശ്രീകൂടല്‍മാണിക്യക്ഷേത്രോല്‍സവത്തോടനുബന്ധിച്ചുള്ള ആരോഗ്യ- ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായിട്ടുള്ള നഗരസഭയുടെ ആരോഗ്യവിഭാഗം കാര്യാലയത്തിന്റെ ഉദ്ഘാടനം ക്ഷേത്രത്തിന് മുന്‍വശത്തായി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ രാജേശ്വരി ശിവരാമന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ച...

ശ്രീ കൂടല്‍മാണിക്യം തിരുവുത്സവം 2019 -അടിക്കുറിപ്പ് മത്സരം-3

ശ്രീ കൂടല്‍മാണിക്യം ക്ഷേത്രം ഉത്സവം 2019 -അടിക്കുറിപ്പ് മത്സരം3 : ഇന്നത്തെ ഫോട്ടോ ഇരിങ്ങാലക്കുട: ശ്രീകൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട.കോം നടത്തുന്ന അടിക്കുറിപ്പ് മത്സരം 3 ഇന്നത്തെ ഫോട്ടോ ഇതാണ്.അനുയോജ്യമായ അടിക്കുറിപ്പ് ഇരിങ്ങാലക്കുട ഡോട്‌കോമിന്റെ ഔദ്യോഗിക...

കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട- കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ എം എല്‍ എ രാഘവന്‍ പൊഴേക്കടവിലിന്റെ 14-ാം ചരമവാര്‍ഷികം സമുചിതമായി ആചരിച്ചു.കാറളം ആലുംപറമ്പില്‍ വച്ച് നടന്ന പുഷ്പാര്‍ച്ചനക്ക് ശേഷം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം...

ശ്രീകൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുടഡോട്‌കോം നടത്തിയ അടിക്കുറിപ്പ് മത്സര വിജയികള്‍

ഇരിങ്ങാലക്കുട : ശ്രീകൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്‌കോം നടത്തിയ അടിക്കുറിപ്പ്് മത്സരം-1 ല്‍ വിജയിയായത് 'എല്ലാം സംഗമേശന്റെ കൃപ.......കവാടം അതിമനോഹരം .അയോദ്ധ്യ തന്നെ......'എന്ന അടിക്കുറിപ്പഴുതിയ സുനില്‍ ആണ്. അടിക്കുറിപ്പ്-2 മത്സരത്തില്‍ 'ആരാടാ ഞാന്‍...

കരുവന്നൂര്‍ സഹകരണ ബാങ്ക് മെറിറ്റ് ഡേ 2019 ലേക്ക് അപേക്ഷക്ഷണിക്കുന്നു

കരുവന്നൂര്‍ സഹകരണ ബാങ്ക് 25-05-19 ന് മാപ്രാണം സെന്ററില്‍ വെച്ച് സംഘടിപ്പിക്കുന്ന മെറിറ്റ് ഡേ 2019 ല്‍ ഇക്കഴിഞ്ഞ മാര്‍ച്ച് മാസം നടത്തിയ എസ് എസ് എല്‍ സി , പ്ലസ് ടു...

ഫാ.ജോണ്‍ പൊഴോലിപറമ്പിലിനെ ആദരിച്ചു.

പുല്ലൂര്‍: വ്രതവാഗ്ദാനത്തിന്റെ സുവര്‍ണ ജൂബിലിയും പൗരോഹിത്യത്തിന്റെ റൂബി ജൂബിലിയുമാഘോഷിക്കുന്ന ഊരകം ഇടവകാംഗമായ ഫാ.ജോണ്‍ പൊഴോലിപറമ്പിലിനെ ഇടവക ദേവാലയത്തില്‍ ആദരിച്ചു. വികാരി ഫാ.ഡോ. ബെഞ്ചമിന്‍ ചിറയത്ത് അധ്യക്ഷത വഹിച്ചു. ഡി.ഡി.പി കോണ്‍വെന്റ് സുപ്പീരിയര്‍ മദര്‍ വിമല്‍...

ഇരിങ്ങാലക്കുട ഗവ. ആയുര്‍വേദ ആശുപത്രിയില്‍ മഴക്കാല പൂര്‍വ്വരോഗ പ്രതിരോധ ക്യാമ്പും ബോധവത്ക്കരണ ക്ലാസ്സും നടത്തി

ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള ഇരിങ്ങാലക്കുട ഗവ. ആയുര്‍വേദ ആശുപത്രിയില്‍ മഴക്കാല പൂര്‍വ്വരോഗ പ്രതിരോധ ക്യാമ്പും ബോധവത്ക്കരണ ക്ലാസ്സും നടത്തി . സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജു ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച...

ഇരിങ്ങാലക്കുടയില്‍ ബസ്സ് തട്ടി പരിക്കേറ്റ മുരിയാട് സ്വദേശി നിര്യാതനായി

ഇരിങ്ങാലക്കുട- മുരിയാട് സി.പി.ഐ(എം) ലോക്കല്‍ കമ്മറ്റി അംഗവും ദിര്‍ഘകാലം വളന്റിയര്‍ ക്യാപ്റ്റനുമായിരുന്ന വി.കെ.സതീശന്‍ നിര്യാതനായി. മേയ് മാസം 2 ന് ഇരിങ്ങാലക്കുടയില്‍ വച്ച് മംഗലത്ത് ബസ് തട്ടിപരിക്കേറ്റ സതീശനെ ആദ്യം സഹകരണ ആശുപത്രിയിലും...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe