Home NEWS ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി വികസന സാധ്യതകളെ കുറിച്ച് പൊതുസംവാദം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി വികസന സാധ്യതകളെ കുറിച്ച് പൊതുസംവാദം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ആരോഗ്യ സേവനരംഗത്ത് പുനലൂര്‍ താലൂക്ക് ആശുപത്രി പൊതുജനപങ്കാളിത്തത്തോടെ ലോകേത്തര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തിയ പ്രചോദനം ഉള്‍കൊണ്ട് കൊണ്ട് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയും അത്തരത്തില്‍ മാറ്റിയെടുക്കുന്നതിനായി പൊതുസംവാദം സംഘടിപ്പിച്ചു.മുന്‍സിപ്പല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളെയും,രാഷ്ട്രിയ രാഷ്ട്രീയേതര പ്രസ്ഥാനങ്ങളെയും,തൊഴിലാളി സംഘടനകളെയും,വ്യാപാരി വ്യവസായി സമൂഹത്തിനെയും ആരോഗ്യപ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് കൊണ്ടാണ് സംവാദം സംഘടിപ്പിച്ചത്.ടൗണ്‍ഹാളില്‍ നടന്ന സംവാദം എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ആരോഗ്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി എ അബ്ദുള്‍ ബഷീര്‍ സ്വാഗതം പറഞ്ഞു.സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി സി വര്‍ഗ്ഗീസ്,മീനാക്ഷി ജോഷി,വത്സല ശശി,ജനനീതി ചെയര്‍പേഴ്‌സണ്‍ കുസുമം ജോസഫ്,ആശുപത്രി സുപ്രണ്ട് മിനിമോള്‍ എം എ,ടി വി സതീശന്‍ എന്നിവര്‍ സംസാരിച്ചു.നഗരസഭ സെക്രട്ടറി ഒ എന്‍ അജിത് കുമാര്‍ നന്ദി പറഞ്ഞു.
Exit mobile version