ഇരിങ്ങാലക്കുട : സൗത്ത് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫെസ്റ്റിലേയ്ക്ക് ഉയര്‍ന്ന് കൊണ്ടിരിക്കുന്ന പത്ത് ദിവസം രാവും പകലുമായി നീണ്ട് നില്‍ക്കുന്ന കേരളത്തിലെ ഉത്സവ കാലത്തിന് സമാപനം കുറിക്കുന്ന കൂടല്‍മാണിക്യം ഉത്സവം നടക്കുന്ന ഇരിങ്ങാലക്കുടയില്‍ നഗരത്തിലെ പ്രധാന റോഡായ ഠാണ ബസ് സ്റ്റാന്റ് റോഡ് രാത്രിയില്‍ തെരുവ് വിളക്ക് ഒന്നുപോലും കത്താതെ ഇരുട്ടില്‍ മുങ്ങുന്നു.ചില കടകളിലെയും വാഹനങ്ങളുടെയും വെളിച്ചം മാത്രമാണ് റോഡില്‍ ഉള്ളത്.രാത്രി പത്ത് മണിയോടെ കടകള്‍ മിക്കവാറും അടക്കുന്നതിനാല്‍ കുറ്റാകുറ്റിരുട്ടാകുകയാണ് നഗരത്തിലെ പ്രധാന റോഡ്.ഇന്ത്യയിലെ പ്രശസ്തരായ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ കാണാന്‍ എത്തുന്ന അന്യദേശക്കാര്‍ പോലും ഉത്സവത്തിന്റെ യാഥൊരു പ്രതിധ്യനിയും നഗരത്തില്‍ കാണാതെ വട്ടം ചുറ്റുകയാണ്.ഠാണാവ് – ബസ് സ്റ്റാന്റ് റോഡില്‍ മാസങ്ങള്‍ക്ക് മുന്‍പ് അരികുകള്‍ വീതി കൂട്ടുന്നതിനായി കോണ്‍ക്രീറ്റിംങ്ങ് നടത്തിയപ്പോഴാണ് തെരുവ് വിളക്കിന്റെ കേബിളുകള്‍ പൊട്ടിയത്.എന്നാല്‍ നാളിത് വരെയായിട്ടും ബദ്ധപ്പെട്ട അധികാരികള്‍ നഗരഹൃദയത്തില്‍ തെരുവ് വിളക്കുകള്‍ കത്തുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല.ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് മാത്രമാണ് കൂടല്‍മാണിക്യ ഉത്സവത്തിന്റെ ദീപാലങ്കാരങ്ങള്‍ ആരംഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here