നവരസ സാധനയുടെ പതിനേഴാമത് ശില്‍പ്പശാലയ്ക്ക് തുടക്കമായി.

382

ഇരിങ്ങാലക്കുട : നാട്യാചാര്യന്‍ വേണുജി ദീര്‍ഘകാല ഗവേഷണ പഠനങ്ങളിലൂടെ രൂപം നല്‍കിയ നവരസ സാധന എന്ന അഭിനയ പരിശീലന പദ്ധതിയുടെ പതിനേഴാമത് ശില്‍പ്പശാല ഹോളിവുഡ് ചലചിത്ര സംവിധായകന്‍ രഹത് മഹാജന്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ശില്‍പ്പശാലയില്‍ രഹത് മഹാജന് പുറമെ കശ്മീരില്‍ നിന്നുള്ള സോയ ഖാണ്‌ഡെ, മുംബൈയില്‍ നിന്നും വിദിഷ പുരോഹിത്, കഫീല്‍ ജാഫ്രി, ബംഗളുരുവില്‍ നിന്നുള്ള നിഷു ദീക്ഷിത്, ശൃംഗ, രാജസ്ഥാനില്‍ നിന്നുമുള്ള രാജ്കുമാര്‍ രജ്പുത്ര് തുടങ്ങി നാടകവേദിയിലും ചലചിത്രവേദിയിലും സജീവമായി പ്രവര്‍ത്തിക്കുന്ന പതിമൂന്ന് പേരാണ് ഈ ശില്‍പ്പശാലയില്‍ രണ്ടാഴ്ചകാലം നീണ്ടു നില്‍ക്കുന്ന നവരസ സാധന പരിശീലിക്കുന്നത്.

Advertisement