മിത്രഭാരതിയുടെ ആഭിമുഖ്യത്തില്‍ തിരുവാതിര ഞാറ്റുവേല 2018 സംഘടിപ്പിച്ചു.

410

ഇരിങ്ങാലക്കുട: മിത്രഭാരതി സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പൂമംഗലം പഞ്ചായത്തില്‍ തിരുവാതിര ഞാറ്റുവേല 2018 സംഘടിപ്പിച്ചു. ചടങ്ങില്‍ പൂമംഗലം പഞ്ചായത്തിലെ മികച്ച കര്‍ഷകരെയും വിവിധ മേഖലകളില്‍ കഴിവുതെളിയിച്ചവരെയും ആദരിച്ചു. മിത്രഭാരതി പ്രവര്‍ത്തകര്‍ തയ്യാറാക്കിയ മികച്ച ഫലവൃക്ഷതൈകളും, പൂമംഗലം കൃഷിഭവനുമായി സഹകരിച്ച് പച്ചക്കറി വിത്തും സൗജന്യമായി വിതരണം ചെയ്തു. പുത്തന്‍വീട്ടില്‍ കാര്‍ത്തികേയന്‍മാസ്റ്റര്‍ (ജാതി കര്‍ഷകന്‍), അണ്ടിക്കോട്ട് ശങ്കരനാരായണന്‍ (കേരകര്‍ഷകന്‍), പുത്തന്‍വീട്ടില്‍ മണി ( നെല്‍കര്‍ഷകന്‍), കാട്ടില്‍ വിജയന്‍ ( സമ്മിശ്രകൃഷി), മനോജ് ടി.ആര്‍. തുമ്പരത്തി (വാഴകൃഷി), മധു ചങ്ങനാന്ത്ര ( ക്ഷീരകര്‍ഷകന്‍), ഉഷ കരുമാന്ത്ര (ക്ഷീര കര്‍ഷക), കെ.എം. രാജവര്‍മ്മ ( കച്ചവടം പൊതുപ്രവര്‍ത്തകന്‍), അര്‍ജ്ജുന്‍ പണിക്കര്‍ (സിനിമ ബാലതാരം), മൃദുല്‍ മധു ( ഫുടബോള്‍ താരം) എന്നിവരെയാണ് ചടങ്ങില്‍ ആദരിച്ചത്. ചടങ്ങിന്റെ ഉദ്ഘാടനവും ആദരിക്കലും ബി ജെ പി മധ്യമേഖല സെക്രട്ടറി എ.ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിച്ചു. മിത്രഭാരതി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രസിഡണ്ട് മനോജ് കല്ലിക്കാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാന്റി കൈപറമ്പില്‍, ട്രഷറര്‍ എം.യു മനോജ് , വൈസ് പ്രസിഡണ്ട് പി.പരമേശ്വരന്‍, സുരേഷ് പാട്ടത്തില്‍, സുരേഷ് കുഞ്ഞന്‍, വി.ജി സ്നേഹന്‍, പ്രഭാത് വെള്ളാപ്പിള്ളി, വി.എസ് ഷൈജു എന്നിവര്‍ പ്രസംഗിച്ചു. ഇന്റഗ്രിറ്റി നിധി ലിമിറ്റഡ് എടക്കുളം ശാഖ മാനേജര്‍ സൈജു അരയം പറമ്പില്‍, കണ്ണന്‍ കോമ്പാത്ത്, മജ്നു പോട്ടില്‍, സി.വി.അജയകുമാര്‍,രാമദാസ് എളേടത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇന്റഗ്രിറ്റി നിധി ലിമിറ്റഡ് എടക്കുളം പ്രസിഡണ്ട് ധില്ലന്‍ അണ്ടിക്കോട്ട് സ്വാഗതവും സജീവ് കുമാര്‍ കുരിയക്കാട്ടില്‍ നന്ദിയും പറഞ്ഞു

Advertisement