ഇരിങ്ങാലക്കുട ; അമ്പതു നോമ്പിലേക്ക് ക്രൈസ്തവസമൂഹം ഇന്നു വിഭൂതി ആചരണത്തോടെ തുടക്കം കുറിച്ചു. സുറിയാനി പാരമ്പര്യത്തില്‍ കരിക്കുറി തിരുനാള്‍ ആചരിച്ചുകൊണ്ടാണ് അമ്പതു നോമ്പിലേക്കു പ്രവേശിക്കുന്നത്. ദേവാലയങ്ങളില്‍ കുര്‍ബ്ബാന മധ്യേ വൈദികര്‍ വിശ്വാസികളുടെ നെറ്റിയില്‍ കരുത്ത കുരുശടയാളം വരച്ചു.ആദിമ സഭയില്‍ നോമ്പിന് ചാക്കുടുത്ത് ചാരം പൂശി പ്രാര്‍ത്ഥിച്ച് ഒരുങ്ങിയിരുന്നതിന്റെ പ്രതീകമായാണ് ചാരം കൊണ്ട് നെറ്റിയില്‍ കുരിശ് വരക്കുന്നത്.ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയത്തില്‍ നടന്ന വിഭൂതി തിരുനാളിന് മാര്‍ പോളി കണ്ണൂക്കാടന്‍ നേതൃത്വം നല്കി.

LEAVE A REPLY

Please enter your comment!
Please enter your name here