ഇരിങ്ങാലക്കുട : സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്ന ജനങ്ങളോട് ജീവനക്കാര്‍ സൗഹാര്‍ദ്ദപരമായി പെരുമാറാന്‍ ശീലിക്കണമെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു.മുകുന്ദപുരം,കൊടുങ്ങല്ലൂര്‍,ചാലക്കുടി താലൂക്കുകളെ കോര്‍ത്തിണക്കി ഇരിങ്ങാലക്കുടയില്‍ രൂപികരിച്ച റവന്യൂ ഡിവിഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.പുതിയ ആറ് റവന്യൂ ഡിവിഷനുകള്‍ സംസ്ഥാനത്ത് രൂപികരിക്കുന്നതിലൂടെ 253 പുതിയ തസ്തികകളും സൃഷ്ടിക്കുവാന്‍ സാധിച്ചുവെന്ന് മന്ത്രി ചൂണ്ടികാട്ടി.മതിയായ രേഖകകള്‍ ലഭിയക്കാതെ ഉടമസ്ഥാവകാശ പ്രശ്‌നങ്ങളില്‍ പെട്ട് കിടക്കുന്ന സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഭൂമി ഉടമസ്ഥാവകാശചട്ടങ്ങളില്‍ ഭേതഗതി വരുത്തുന്നതിനായി ജോലികള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന ഓഫീസ് ഉദ്ഘാടനത്തിന് ശേഷം പൊതുസമ്മേളനം നടക്കുന്ന ക്രൈസ്റ്റ് കോളേജ് ഓഡിറ്റേറിയത്തിലേയക്ക് ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു.ജില്ലയിലെ മന്ത്രിമാരും എം പി മാരും പങ്കെടുക്കുമെന്നറിയിച്ചിരുന്നുവെങ്കില്ലും സമീപ നിയോജകമണ്ഡലങ്ങളിലെ മൂന്ന് എം എല്‍ എ മാര്‍ മാത്രം പരിപാടിയില്‍ പങ്കെടുത്തത് ഉദ്ഘാടന സമ്മേളനത്തിന്റെ ശോഭ കുറച്ചു.എം എല്‍ എ പ്രൊഫ. കെ യു അരുണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കളക്ടര്‍ എ കൗശികന്‍ ഐ എ എസ് സ്വാഗതം പറഞ്ഞു.ബി ഡി ദേവസ്സി എം എല്‍ എ,ഇ ടി ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എ,വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ,നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യാ ഷിജു,ബ്ലോക്ക് പ്രസിഡന്റ് വി എ മനോജ് കുമാര്‍,വിവിധ രാഷ്ട്രിയ കക്ഷി പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here