ഇരിങ്ങാലക്കുട: വീട് കയറി ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചെട്ടിപ്പറമ്പ് കനാല്‍ ബേസില്‍ മോന്ത ചാലില്‍ വിജയന്‍ (59 ) ആണ് കൊല്ലപ്പെട്ടത്.ഞായറാഴ്ച്ച രാത്രി 10.30 തോടെയാണ് സംഭവം .ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് ടൗണ്‍ഹാള്‍ പരിസത്തുവെച്ച് വിജയന്റെ മകന്‍ വിനീതുമായി ഗുണ്ടാസംഘം വാക്കേറ്റം നടന്നിരുന്നു. ചുണ്ണാമ്പിനെ ചൊല്ലിയുള്ള തര്‍ക്കമാണ് വാക്കേറ്റത്തിനു വഴിവെച്ചത്. തുറവന്‍കാട് പ്രദേശത്തുള്ള ചില യുവാക്കളാണ് സംഭവത്തിനു പിന്നിലുള്ളതായി കരുതുന്നത്. രാത്രി 10 മണിയോടെ വിജയന്റെ മകന്‍ വിനീതിനെ അന്വേഷിച്ച് മൂന്നു ബൈക്കുകളിലായാണ് ഒമ്പതംഗ സംഘം വീട്ടിലെത്തിയത്. വടിവാള്‍ അടക്കമുള്ള മാരകായുധങ്ങളുമായാണ് സംഘം വിജയനെ വെട്ടിപരിക്കല്‍പ്പിച്ചത്.വിജയനെ വെട്ടുന്നത് തടുക്കാന്‍ ശ്രമിച്ച ഭാര്യ അംബിക (52) യ്ക്കും വെട്ടേറ്റിട്ടുണ്ട്. ഭാര്യ മാതാവ് കൗസല്യ (83)ക്കും പരിക്കേറ്റിട്ടുണ്ട്. വിനീത് അപ്പോള്‍ വീട്ടിലെ മറ്റൊരു മുറിയില്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു.വിനീതും സമീപത്തുള്ള വീട്ടുകാരും ഉണര്‍ന്ന് വരുന്നതിനു മുമ്പേ ഗുണ്ടാസംഘം സ്ഥലം വിട്ടിരുന്നു.വിജയന് കൈകാലുകളില്‍ ആഴത്തില്‍ വെട്ടേറ്റതിനെ തുടര്‍ന്ന് രക്തം വാര്‍ന്നുപോയിരുന്നു. സമീപവാസികളാണു ഓട്ടോറിക്ഷയില്‍ സഹകരണ ആശുപത്രിയില്‍ എത്തിച്ചത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് മരണം സംഭവിക്കുകയായിരുന്നു. ഭാര്യ അംബിക തീവ്രപരിചരണ വിഭാഗത്തിലാണ്.ഇരിങ്ങാലക്കുട കെഎസ്ഇ ലിമിറ്റഡ് കമ്പനിയിലെ പ്ലാന്റ് അറ്റന്ററാണ് വിജയന്‍. മക്കള്‍: വിനു, അനീഷ്, വിനീത്. മരുമകള്‍: അനു. സംഭവമറിഞ്ഞ് ഇരിങ്ങാലക്കുട എസ്ഐ കെ.എസ് സുശാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന്‍ പ്രതികള്‍ ഏകദേശം പിടിയിലായതായാണ് സൂചന.
ഇരിങ്ങാലക്കുടയില്‍ വീട് കയറി ആക്രമണം : ഒരാള്‍ കൊല്ലപ്പെട്ടു
Advertisement