പൂവലന്‍മാരുടെ സല്ലാപത്തിന് ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ മുന്നറിയിപേകി ബോര്‍ഡുകള്‍.

3865

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിലും പരിസരത്തും പൂവലന്‍മാരുടെയും കമിതാക്കളുടെയും അമിത സല്ലാപത്തിന് മുന്നറിയപേകി പ്രണയനിരോധിത മേഖലയെന്ന് എഴുതിയ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നു.പ്രണയത്തിന്റെ പേരില്‍ ഒരു ജീവന്‍ അപഹരിക്കപ്പെടുകയും ബസ് സ്റ്റാന്റിലെ ഒഴിഞ്ഞ ഇടങ്ങളും ഇടുങ്ങിയ ഗോവണികളും പൂവലന്‍മാരുടെയും കമിതാക്കളുടെയും പ്രണയലീലകള്‍ വര്‍ദ്ധിച്ച് വരുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് പ്രണയ നിരോധിത മേഖലയെന്ന ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.പ്രണയം പവിത്രമാണെങ്കില്ലും പ്രണയത്തിന്റെ പേരിലുള്ള കാട്ടികൂട്ടലുകള്‍ യാത്രികര്‍ക്കും നാട്ടുക്കാര്‍ക്കും അസഹനീയമാകുന്നതിന്റെ സൂചനയാണോ ഇത്തരം ബോര്‍ഡുകള്‍ ഉയരാന്‍ കാരണമെന്ന് സംശയിക്കപ്പെടുന്നു.മുമ്പ് പ്രണയ സല്ലാപങ്ങളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ പോലീസ് ഇതുപോലെ ബസ് സ്റ്റാന്‍ഡില്‍ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.വിദ്യാര്‍ഥികള്‍ നാളെയുടെ സ്വപ്നമാണ്. അവര്‍ കമിതാക്കളായി നാളെയുടെ ശല്യമാകാതിരിക്കുവാന്‍ പൊതുജനം ശ്രദ്ധിക്കണമെന്നും ഇവരുടെ സല്ലാപം കണ്ടാലുടന്‍ പോലീസില്‍ അറിയിക്കണമെന്നുമാണ് പോസ്റ്ററിലുണ്ടായിരുന്നത്. അന്ന് പോലീസ് സ്റ്റേഷനിലെ ഫോണ്‍ നമ്പറുകള്‍ സഹിതമായിരുന്നു പോസ്റ്ററുകള്‍.എന്നാല്‍ ഇന്ന് അജ്ഞാതരുടെ പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്.

 

Advertisement