വെളളാങ്കല്ലൂരില്‍ ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധ

252

വെള്ളാങ്കല്ലൂര്‍ : ഓണത്തോടനുബന്ധിച്ച് വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റേയും പ്രഥമികാരോഗ്യ കേന്ദ്രത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കരൂപ്പടന, പള്ളിനട, കോണത്തുകുന്ന്, പട്ടേപ്പാടം എന്നീ പ്രദേശങ്ങളില്‍ ഹോട്ടലുകള്‍ ടീ ഷോപ്പുകള്‍, ബേക്കറികള്‍, കാറ്ററിങ് യൂണിറ്റുകള്‍ എന്നിവിടങ്ങളിലാണ് മിന്നല്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന ബേക്കറി നിര്‍മ്മാണയൂണിറ്റ് താല്‍കാലികമായി അടപ്പിച്ചു. ആകെ 17 സ്ഥാപനങ്ങള്‍ പരിശോധന നടത്തിയതില്‍ 3 സ്ഥാപനങ്ങള്‍ക്ക് ലീഗല്‍ നോട്ടീസും, 3500 രൂപ പിഴയും നല്‍കി. മഞ്ഞപ്പിത്തം ടൈഫോയിഡ് എന്നീ അസുഖങ്ങള്‍ പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ശുദ്ധമായ കുടിവെള്ളവും, ശുചിത്വമുള്ള ഭക്ഷണവും മാത്രമേ വിതരണം ചെയ്യാവൂ എന്ന് ഉദ്യോഗസ്ഥരുടെ കര്‍ശന നിര്‍ദ്ദേശവും നല്‍കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. റൂറല്‍ ഹെല്‍ത്ത് ഓഫീസര്‍ വി.ജെ.ബെന്നിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.എ.അനില്‍കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എസ്.ശരത്ത്കുമാര്‍,എല്‍ദോ.പി.ഹോര്‍മിസ്, കെ.എസ്.ഷിഹാബുദ്ദീന്‍, എം.എം.മദീന എന്നിവര്‍ പങ്കെടുത്തു.

 

Advertisement