ഇരിങ്ങാലക്കുട: തൃശ്ശൂര്‍ ചെസ്സ് അക്കാദമിയും ഡോണ്‍ബോസ്‌കോ യൂത്ത് സെന്ററും ചേര്‍ന്ന് നടത്തുന്ന മൂന്നാമത് ഡോണ്‍ബോസ്‌കോ ഫിഡേ റേറ്റഡ് ഓപ്പണ്‍ ചെസ് ടൂര്‍ണ്ണമെന്റ് ഏഴുമുതല്‍ 10 വരെ നടക്കും. ഇരിങ്ങാലക്കുട ഡോണ്‍ബോസ്‌കോ സ്‌കൂളില്‍ നടക്കുന്ന മത്സരത്തില്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമായി 400ഓളം കളിക്കാര്‍ പങ്കെടുക്കും. ചെസ് കളിക്കാര്‍ക്ക് ഫിഡേ റേറ്റിങ്ങ് ലഭിക്കുന്നതിനും റേറ്റിങ്ങ് വര്‍ദ്ധിപ്പിക്കുന്നതിനും ഈ ടൂര്‍ണ്ണമെന്റ് സഹായകരമാകും. വിജയികള്‍ക്ക് 3.10 ലക്ഷം രൂപയുടെ കാഷ് അവാര്‍ഡുകളും ട്രോഫികളും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9387726873 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. റെക്ടര്‍ ഫാ. മാനുവല്‍ മേവട, ചെസ് അക്കാദമി പ്രസിഡന്റ് ജയമോഹന്‍, ഇന്റര്‍ നാഷണല്‍ ചെസ് ആര്‍ബിറ്റര്‍ പീറ്റര്‍ ജോസഫ്. എം., യൂത്ത് സെന്റര്‍ പ്രസിഡന്റ് ജോണ്‍ ജെസ്റ്റിന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here