Monday, March 16, 2026
25.1 C
Irinjālakuda

ഡോണ്‍ ബോസ്‌കോ ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റിന് തുടക്കമായി

ഇരിങ്ങാലക്കുട : ഡോണ്‍ബോസ്‌കോയുടെ 27-ാമത് ഓള്‍ കേരള ഓപ്പണ്‍ പ്രൈസ് മണി ഇന്റര്‍ സ്‌കൂള്‍ ടേബിള്‍ടെന്നീസ് ടൂര്‍ണമെന്റ് ഡോണ്‍ ബോസ്‌കോ ഓഡിറ്റോറിയത്തില്‍ തുടക്കമായി. ഇരിങ്ങാലക്കുട ഡി.വൈ.എസ്സ.പി.ഫെയ്മസ്സ് വര്‍ഗ്ഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ സ്‌കൂള്‍ റെക്ടറും മേനേജറുമായ ഫാ.മാനുവല്‍ മേവട, ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.കുര്യാക്കോസ് ശാസ്താംകാല ഐ.എസ്.സി. പ്രിന്‍സിപ്പല്‍ ഫാ.മനു പീടികയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.ജോയ്‌സണ്‍ കണ്‍വീനര്‍ സ്‌റ്റേനി വര്‍ഗ്ഗീസ് സംഘടനയുടെ സെക്രട്ടറിയും കോട്ടുമായ മിഥുന്‍ ജോണി എന്നിവര്‍ സന്നിഹിതരായിരുന്നു. ആണ്‍കുട്ടികളുടെ സിംഗിള്‍സ് വിഭാഗത്തില്‍ വിജയിക്കുന്നവര്‍ക്ക് ഓപ്പണ്‍ ചാക്കോള മെമ്മോറിയല്‍ എവറോളിങ് ട്രോഫിയും പെണ്‍കുട്ടികളുടെ സിംഗിള്‍സ് വിഭാഗത്തില്‍ വിജയിക്കുന്നവര്‍ക്ക് റോസി ചാക്കോള മെമ്മോറിയല്‍ എവറോളിങ് ട്രോഫിയും, യുവജനങ്ങളുടെ സിംഗിള്‍സില്‍ വിജയിക്കുന്നവര്‍ക്ക് ഡോ.വി.ജി.പവിത്രന്‍ എവറോളിങ് ട്രോഫിയും,ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ സിംഗിള്‍സ് വിജയികള്‍ക്ക് എ.സുരേഷ് മെമ്മോറിയല്‍ എവറോളിങ് ട്രോഫിയും നല്‍കുന്നതാണ്. മിനി കേഡറ്റ്, കേഡറ്റ് സബ്ജൂനിയര്‍, ജൂനിയര്‍ യൂത്ത് മെന്‍സ്,വിമെന്‍സ് വെറ്ററന്‍സ് എന്നീ കാറ്റഗറികൡ മത്സരം ഉണ്ടായിരിക്കുന്നതാണ്. 20-ാംതിയതി വൈകുന്നേരം മെന്‍ കേഡറ്റ്‌സ്, കേഡറ്റ്, കേഡറ്റ്‌സ് സിംഗിള്‍സ് ഉണ്ടായിരിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ വിവിധ ജില്ലകളില്‍ നിന്നായി 400 ല്‍പരം കളിക്കാര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും.

 

Hot this week

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

Topics

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...

പത്മഭൂഷൻ ഫാദർ ഗബ്രിയേൽ ഇൻഡോർ സ്റ്റേഡിയത്തിലെ പുതിയ ക്ലാസ്സുകൾ

പത്മഭൂഷൻ ഫാദർ ഗബ്രിയേൽ ഇൻഡോർ സ്റ്റേഡിയത്തിലെ പുതിയ ക്ലാസ്സുകൾ മണപ്പുറം ഫിനാൻസ്...

ഊക്കൻ മെമ്മോറിയൽ സ്കൂളിൽയു.കെ. ജി. വിദ്യാർഥികളുടെ കോൺ വൊക്കേഷൻ പരിപാടി

: തുറവൻകാട് ഊക്കൻ മെമ്മോറിയൽ സ്കൂളിൽ യു.കെ .ജി . വിദ്യാർഥികളുടെ കോൺ...
spot_img

Related Articles

Popular Categories

spot_imgspot_img