ഇരിങ്ങാലക്കുട: പുരോഗമന കലാ സാഹിത്യ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ മേയ് 13 മുതൽ 18 വരെ നടത്തപ്പെടുന്ന അഖില കേരള ഇന്നസെൻ്റ് അമേച്വർ നാടകോത്സവത്തിന് ഇന്ന് വൈകിട്ട് 6 മണിക്ക് കൊടികയറും. ഡോ ആർ ബിന്ദുവാണ് ടൗൺ ഹാൾ അങ്കണത്തിൽ പതാക ഉയർത്തുക. 12 ന് വൈകിട്ട് നാടക ഘോഷയാത്ര ബസ്സ്റ്റാൻ്റിൻ നിന്നാരംഭിച്ച് ടൗൺ ഹാളിൽ സമാപിക്കും. തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് 2 നാടകങ്ങൾ വീതം അരങ്ങേറും.




