ഇരിങ്ങാലക്കുട കാരു കുളങ്ങര നരസിംഹസ്വാമി ക്ഷേത്രം മേൽശാന്തിയെ അധിക്ഷേപിക്കാനെന്നോണം പുലയജാതി, കറുപ്പ്നിറം തുടങ്ങിയ പ്രയോഗങ്ങൾ നടത്തി,
പട്ടിക ജാതി സമുദായങ്ങളെ ആക്ഷേപിച്ചവർക്കെതിരെ, പൊതുസമൂഹം ജാഗ്രതയോടെ രംഗത്തിറങ്ങണമെന്നാവശ്യപ്പെട്ട് പി കെ എസ് നേതൃത്വത്തിൽ ഇരിങ്ങാലക്കുട ആൽത്തറയ്ക്കൽ നവോത്ഥാന സദസ്സ് സംഘടിപ്പിച്ചു. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെ പോകാൻ തയ്യാറാണെന്നും,
ആർ എസ് എസ് നിയന്ത്രിക്കുന്ന ക്ഷേത്രങ്ങളിൽ ചാതുർവർണ്യത്തെ തിരിച്ച് കൊണ്ടുവരാൻ നടത്തുന്ന ചിലരുടെ ശ്രമങ്ങളെ എന്തു വില കൊടുത്തും ചെറുക്കുമെന്നും പി കെ എസ് പ്രഖ്യാപിച്ചു. കോരിച്ചൊരിയുന്ന മഴയെ വകവെയ്ക്കാതെ നിരവധി പ്രവർത്തകർ പങ്കാളികളായി.
പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റ് സഖാവ് പി കെ ശിവരാമൻ ഉത്ഘാടനം ചെയ്തു. ജില്ല പ്രസിഡൻ്റ് ഡോ എം കെ സുദർശൻ അദ്ധ്യക്ഷത വഹിച്ചു.സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി , സി പി ഐ എം ഏരിയ സെക്രട്ടറി വി എ മനോജ്കുമാർ, പി കെ എസ് സംസ്ഥാന ജോ സെക്രട്ടറി സി കെ ഗിരിജ ജില്ല സെക്രട്ടറി കെ വി രാജേഷ്. സംസ്ഥാന കമ്മിറ്റി അംഗം കെ എ വിശ്വംഭരൻ, പി കെ കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സി ഡി
സിജിത്ത് സ്വാഗതവും, ഏരിയ പ്രസിഡൻ്റ് എ വി ഷൈൻ നന്ദിയും പറഞ്ഞു.