ഇരിങ്ങാലക്കുട : നഗര മദ്ധ്യത്തിലെ പ്രമുഖ ഹോട്ടലായ ഗ്രാമ്യ ഹോട്ടലില്‍ നിന്നും പൊതു കാനയിലേയ്ക്ക് മനുഷ്യവിസര്‍ജ്ജം ഒഴുക്കിയ സംഭവത്തില്‍ നോട്ടീസ് നല്‍കാന്‍ തീരുമാനം.ബസ് സ്റ്റാന്റിന് സമീപത്തേ റോഡ് ടൈല്‍സ് ഇടുന്നതിന്റെ ഭാഗമായി സമീപത്തേ പൊതു കാന പെളിച്ചപ്പോഴാണ് ഹോട്ടലില്‍ നിന്നും കാനയിലേയ്ക്ക് പെപ്പിട്ട് മനുഷ്യവിസര്‍ജ്ജം വ്യാപകമായി ഒഴുകുന്നത് ശ്രദ്ധയില്‍പെട്ടത്.ഇടത്പക്ഷ കൗണ്‍സിലര്‍മാര്‍ ഇൗകാര്യം നഗരസഭ ആരോഗ്യവിഭാഗത്തിന്റെ ശ്രദ്ധയില്‍പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മാലിന്യത്തിന്റെ ഉറവിടം ഗ്ര്യാമ ഹോട്ടല്‍ ആണെന്ന് കണ്ടെത്തിയത്.ചെവ്വാഴ്ച്ച ചേര്‍ന്ന അടിയന്തിര കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ കൗണ്‍സിലര്‍ സി സി ഷിബിനാണ് ഈകാര്യം കൗണ്‍സിലില്‍ അവതരിപ്പിച്ചത്.പൊതുകാനയിലേയ്ക്ക് മനുഷ്യവിസര്‍ജ്ജം തള്ളുന്ന ഹോട്ടല്‍ അടച്ച് പൂട്ടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.എന്നാല്‍ ഭരണകക്ഷി അംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ചര്‍ച്ച ബഹളത്തിന് വഴിവെച്ചു.തുടര്‍ന്ന് സെക്രട്ടറി അടിയന്തരിമായി ഹോട്ടലിന് വീശദീകരണം ചോദീച്ച് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കാം എന്നും അതിന്റെ അടിസ്ഥാനത്തില്‍ മേല്‍നടപടികള്‍ സ്വീകരിക്കാം എന്നും ഉറപ്പ് നല്‍കി.
ഗ്രാമ്യ ഹോട്ടലില്‍ നിന്നും മനുഷ്യവിസര്‍ജ്ജം കാനയിലേയ്ക്ക് ഒഴുക്കിയ സംഭവത്തില്‍ നടപടി
Advertisement