Tuesday, March 31, 2026
31.9 C
Irinjālakuda

നൂറുദിന കർമ്മ പദ്ധതിയുമായി മുരിയാട് ഗ്രാമ പഞ്ചായത്ത്

മുരിയാട്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പദ്ധതി നിർവഹണത്തിൽ ഏറെ പരിമിതികളുണ്ടായിരുന്നു. വികസന പ്രവർത്തനങ്ങളുടെ ഗതിവേഗം വർദ്ധിപ്പിക്കുന്നതിനും സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനുമായി മുരിയാട് ഗ്രാമപഞ്ചായത്ത് നൂറുദിന കർമ്മ പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്.ഡയാലിസിസ് രോഗികൾക്ക് സമാശ്വാസമായി ‘പ്രാണാ’ ചികിത്സാ സഹായ പദ്ധതി, ‘ഗ്രീൻ മുരിയാട് ‘യൂട്യൂബ് ചാനൽ, വാഴ ഗ്രാമം, കേരനാട് മുരിയാട്, 17 വാർഡുകളിലും ‘ സേവാഗ്രാം’ ഗ്രാമ കേന്ദ്രങ്ങൾ, വില്ലേജ് തോറും മിയോ വാക്കി വനങ്ങൾ, കായികരംഗത്ത് പുത്തനുണർ വിനായി ‘മുരിയാട് സ്പോർട്സ് പ്രമോഷൻ ‘, വില്ലേജ് തോറും വയോ ക്ലബ്ബുകൾ, ഔഷധസസ്യ പദ്ധതി, കുടുംബശ്രീ കിയോസ്ക്, മിനി എം.സി.എഫ് സെൻററുകൾ, വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്, ഷീ ക്യാന്‍ കരാട്ടെ പരിശീലനം, പുതിയ പൊതുമരാമത്ത് പദ്ധതികളുടെയും മെയിൻറനൻസ് പദ്ധതികളുടെയും സമയബന്ധിതമായ പൂർത്തീകരണം തുടങ്ങിയ നൂറിൽപ്പരം പദ്ധതികളാണ് നൂറുദിന കർമ്മ പരിപാടിയിൽ വിഭാവനം ചെയ്യുന്നത്.നൂറ് ദിന കർമ്മ പദ്ധതി 2021 ഡിസംബർ 11 ശനിയാഴ്ച കാലത്ത് 10 മണിക്ക് മുരിയാട് പഞ്ചായത്ത് ഹാളിൽ വെച്ച് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിക്കും. ചടങ്ങിൽ വെച്ച് ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നു.വിദ്യാർത്ഥികൾക്കുള്ള ലാപ് ടോപ്പ് വിതരണം, ‘പ്രാണാ’ ഡയാലിസ് സഹായ പദ്ധതിയുടെ യും ഗ്രീൻ മുരിയാട് യൂട്യൂബ് ചാനലിന്റെയും ഉൽഘാടനവും നടക്കും.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img