മുരിയാട് മണ്ഡലം മഹിളാ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ അടുപ്പ് കൂട്ടി സമരം നടത്തി

67

മുരിയാട്: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പാചക വാതക പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ മുരിയാട് മണ്ഡലം മഹിളാ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ മുരിയാട് പഞ്ചായത്തിലെ വിവിധ മേഖലകളിൽ അടുപ്പ് കൂട്ടി സമരം നടത്തി .ആനന്ദപുരം മേഖലയിൽ ബ്ലോക്ക് ജനറൽ സെക്രട്ടറി എം എൻ രമേശൻ മുരിയാട് പഞ്ചായത്ത് പരിസരം ബ്ലോക്ക് സെക്രട്ടറി ശ്രീജിത്ത് പട്ടത്ത്, പുല്ലൂർ അണ്ടി കമ്പിനി പരിസരത്ത് മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത് എന്നിവർ സമരം ഉൽഘാടനം ചെയ്തു. തോമസ് തത്തംപിള്ളി, ബൈജു മുക്കുളം, സേവ്യർ ആളൂക്കാരൻ, ഐ ആർ ജെയിംസ് മഹിള കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് മോളി ജേക്കബ് നേതാക്കൻമാരായ ഗംഗാദേവി, സുനിത ടീച്ചർ, രാഗി സുരേഷ്,സതി പ്രസനൻ, ജിത അർജുൻ, തുഷം സൈമൺ,ജിനി സതീശൻ, യമുന ദേവി, ജിഷ ജോബി, എന്നിവർ നേതൃത്വം നൽകി.

Advertisement