കാട്ടൂർ: കോവിഡ് 19 രൂക്ഷമായ സാഹചര്യത്തിൽ നടക്കുന്ന രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ച് കാട്ടൂർ ലോക്കൽ കമ്മിറ്റി.കാട്ടൂർപഞ്ചായത്തിൽ കോവിഡ് രോഗികൾ കൂടുതലായ സാഹചര്യത്തിൽ കോവിഡ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സ്‌പെഷ്യൽ കിറ്റ് നൽകിയാണ് ആഘോഷമാക്കിയിരിക്കുന്നത്.സുമനസ്സുകളുടെ സഹായത്താൽ തയ്യാറാക്കിയ കിറ്റിൽ കോവിഡ് രോഗികൾക്ക് അവശ്യ വസ്തുക്കളായ ഓരോ കിലോ വീതം മാതളം,സിട്രസ്,മുന്തിരി എന്നിവയും റെസ്ക്, ബിസ്ക്കറ്റ്, വൈറ്റമിൻ സി ടാബ്ലറ്റ് എന്നിവയുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.കാട്ടൂർ പഞ്ചായത്തിലെ 275 കോവിഡ് രോഗികൾ അടങ്ങുന്ന 118 വീടുകളിലേക്കാണ് സ്‌പെഷ്യൽ കിറ്റുകൾ നൽകിയത്.ഇന്നലെ വൈകുന്നേരം വരെ പോസ്റ്റിവ് ആയവർ ഉൾപ്പെടെയുള്ളവർക്കാണ് കിറ്റ് നൽകിയിട്ടുള്ളത്.ഇതിനായി പാർട്ടി അംഗങ്ങളിൽ നിന്നുമായി 100 രൂപ ചലഞ്ചിലൂടെ പണം കണ്ടെത്തിയിരുന്നു.ഇതിന് പുറമെ ഷറഫുദ്ദീൻ തളിക്കുളം,തറയിൽ ഫഹദ് ഹനീഫ,സുരേഷ് പോട്ടയിൽ,രജീഷ്,ജെ.കെ.മാർബിൾസ് ഉടമ ജയ്ക്കിഷ് തുടങ്ങിയവരും സാമ്പത്തികമായി സഹായിച്ചു .എല്ലാവർക്കുമുള്ള നന്ദി ലോക്കൽ സെക്രട്ടറി എൻ.ബി പവിത്രൻ ഈ അവസരത്തിൽ രേഖപ്പെടുത്തി.ഇന്നലെ ഉച്ചയോടെ ഓൻലൈൻ ആയി പാർട്ടി സെന്റർ കൂടിയാണ് തീരുമാനം കൈക്കൊണ്ടതെന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.ബി.പവിത്രൻ അറിയിച്ചു.കക്ഷി രാഷ്ട്രീയത്തിനതീതമായി 14 വാർഡിലെയും മുഴുവൻ മെമ്പർമാരും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയ്യാറാക്കിയത്.തൃശ്ശൂർ ജില്ലയിലെ ഫ്രൂട്‌സ് മൊത്ത വ്യാപാരികൾ ഇന്ന് ഫ്രൂട്‌സ് വിപണി അടച്ചിട്ടതിനിനെ തുടർന്ന് ആളൂരിലെ ഹോൾസെയിൽ ഡീലർ ഷാജു എറണാകുളത്തു നിന്നും ഫ്രൂട്‌സ് എത്തിച്ചു നൽകുകയായിരുന്നു.സത്യപ്രതിജ്ഞ നടക്കുന്ന അതേ സമയം പാർട്ടി ഓഫീസിൽ വെച്ച് വാർഡ് സെക്രട്ടറിമാർക്ക് നൽകികൊണ്ട് ലോക്കൽ സെക്രട്ടറി എൻ.ബി പവിത്രൻ ഉൽഘാടനം നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രൻ,ലോക്കൽ കമ്മിറ്റി സെന്റർ ടി.വി.വിജീഷ്,ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ഷിനോ എൻ.എം,8-ാം വാർഡ് മെമ്പർ അനീഷ് പി.എസ്,ബ്രാഞ്ച് അംഗം തോമസ് വർഗ്ഗീസ്,സിപിഐഎം ഡിവൈഎഫ്ഐ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് കോവിഡ് രോഗികൾക്ക് കിറ്റ് നൽകി ആഘോഷമാക്കി സിപിഐഎം കാട്ടൂർ ലോക്കൽ കമ്മിറ്റി
Advertisement