Friday, October 31, 2025
31.9 C
Irinjālakuda

തൃശ്ശൂര്‍ ജില്ലയിൽ 3282 പേര്‍ക്ക് കൂടി കോവിഡ്, 2161 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച്ച (11/05/2021) 3282 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2161 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 52,231 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 84 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയി കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,87,794 ആണ്. 1,34,596 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 23.34% ആണ്.ജില്ലയിൽ ചൊവ്വാഴ്ച്ച സമ്പര്‍ക്കം വഴി 3257 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 11 പേര്‍ക്കും, 09 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 224 പുരുഷന്‍മാരും 277 സ്ത്രീകളും പത്ത് വയസ്സിനു താഴെ 118 ആണ്‍കുട്ടികളും 77 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവര്‍ –
തൃശ്ശൂര്‍ ഗവ. മെഡിക്ക കോളേജിൽ – 517
വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിൽ – 1224
സര്‍ക്കാര്‍ ആശുപത്രികളിൽ – 368
സ്വകാര്യ ആശുപത്രികളിൽ – 977
കൂടാതെ 45,863 പേര്‍ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.
3,300 പേര്‍ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 482 പേര്‍ ആശുപത്രിയിലും 2818 പേര്‍ വീടുകളിലുമാണ്.14,064 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 8,627 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 4,949 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 488 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 15,33,048 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
1,043 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,86,878 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 60 പേര്‍ക്ക് സൈക്കോ സോഷ്യ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നൽകി. ജില്ലയിൽ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍
വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്
ആരോഗ്യപ്രവര്‍ത്തകര്‍ 45,200 38,572
മുന്നണി പോരാളികള്‍ 11,761 12,252
പോളിംഗ് ഓഫീസര്‍മാര്‍ 24,526 11,365
45-59 വയസ്സിന് ഇടയിലുളളവര്‍ 2,04,374 14,073
60 വയസ്സിന് മുകളിലുളളവര്‍ 3,05,598 78,438
ആകെ 5,91,459 1,54,700

Hot this week

പ്ലസ് ടൂ വിദ്യാർത്ഥി വൈഷ്ണവിന് ഒരുക്കിയ വീടിന്റെ താക്കോൽ കൈമാറി

ഇരിങ്ങാലക്കുട ഗവൺ മെന്റ് മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്...

സംസ്കാരസാഹിതി വികസന ക്യാമ്പയിൻ ഉദ്ഘാടനംചെയ്തു.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ വികസന സ്വപ്നങ്ങൾ എന്ന പേരിൽ സംസ്കാരസാഹിതി നടത്തുന്ന ജനകീയ...

ആഗ്രയിൽ നടക്കുന്നനാഷണൽ റോൾബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട കാറളം സ്വദേശിയും

ആഗ്രയിൽ നടക്കുന്നനാഷണൽ റോൾബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട കാറളം സ്വദേശിയും. സബ് ജൂനിയർ...

അന്തരിച്ചു

വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് അസി. സെക്രട്ടറി സുജൻ പൂപ്പത്തി അന്തരിച്ചു.

Topics

പ്ലസ് ടൂ വിദ്യാർത്ഥി വൈഷ്ണവിന് ഒരുക്കിയ വീടിന്റെ താക്കോൽ കൈമാറി

ഇരിങ്ങാലക്കുട ഗവൺ മെന്റ് മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്...

സംസ്കാരസാഹിതി വികസന ക്യാമ്പയിൻ ഉദ്ഘാടനംചെയ്തു.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ വികസന സ്വപ്നങ്ങൾ എന്ന പേരിൽ സംസ്കാരസാഹിതി നടത്തുന്ന ജനകീയ...

ആഗ്രയിൽ നടക്കുന്നനാഷണൽ റോൾബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട കാറളം സ്വദേശിയും

ആഗ്രയിൽ നടക്കുന്നനാഷണൽ റോൾബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട കാറളം സ്വദേശിയും. സബ് ജൂനിയർ...

അന്തരിച്ചു

വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് അസി. സെക്രട്ടറി സുജൻ പൂപ്പത്തി അന്തരിച്ചു.

മണപ്പുറം ഫൗണ്ടേഷന്‍ ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക്

ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു. ഇരിങ്ങാലക്കുട : മണപ്പുറം ഫൗണ്ടേഷന്‍ ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍...

മാലിന്യ സംസ്ക്കരണത്തിനായി റിങ്ങ് കമ്പോസ്റ്റ് വിതരണ ഉദ്ഘാടനം

ഇരിങ്ങാലക്കുട - മുരിയാട് ഗ്രാമ പഞ്ചായത്ത്‌ 2025 -26 വാർഷിക പദ്ധതിയിലുൾപ്പെട്ട...

ഓഡിറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ. ബിന്ദു നിർവ്വഹിച്ചു

ഇരിങ്ങാലക്കുട:ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ആസ്‌തിവികസന ഫണ്ടിൽ നിന്നും 99 ലക്ഷം...
spot_img

Related Articles

Popular Categories

spot_imgspot_img