Friday, April 3, 2026
29.9 C
Irinjālakuda

തൃശൂർ ജില്ലയിൽ 425 പേർക്ക് കൂടി കോവിഡ്; 285 പേർ രോഗമുക്തർ

തൃശൂർ ജില്ലയിലെ 425 പേർക്ക് കൂടി തിങ്കളാഴ്ച (ഒക്ടോബർ 5) കോവിഡ്-19 സ്ഥിരീകരിച്ചു. 285 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7418 ആണ്. തൃശൂർ സ്വദേശികളായ 163 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 17063 ആണ്. അസുഖബാധിതരായ 9499 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.
തിങ്കളാഴ്ച ജില്ലയിൽ സമ്പർക്കം വഴി 422 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 6 കേസുകളുടെ ഉറവിടം അറിയില്ല. ജില്ലയിൽ 6 സമ്പർക്ക ക്ലസ്റ്ററുകൾ വഴി തിങ്കളാഴ്ച കോവിഡ് റിപ്പോർട്ട് ചെയ്തു. ക്ലസ്റ്ററുകൾ: മെഡിക്കൽ കോളജ് ക്ലസ്റ്റർ (2 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ) 3, ശക്തൻ മാർക്കറ്റ് ക്ലസ്റ്റർ 2, ബി.ആർ.ഡി കുന്നംകുളം ക്ലസ്റ്റർ 2, ദയ ഹോസ്പിറ്റൽ ക്ലസ്റ്റർ 2, ലിയോ മെഡിക്കൽസ് കുട്ടനെല്ലൂർ ക്ലസ്റ്റർ 1, വലപ്പാട് കോ ഓപറേറ്റീവ് ബാങ്ക് ക്ലസ്റ്റർ 1.
മറ്റ് സമ്പർക്ക കേസുകൾ 398. കൂടാതെ 6 ആരോഗ്യ പ്രവർത്തകർക്കും 1 ഫ്രൻറ് ലൈൻ വർക്കർക്കും വിദേശത്തുനിന്നു വന്ന 2 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു.
രോഗികളിൽ 60 വയസ്സിന് മുകളിൽ 24 പുരുഷൻമാരും 34 സ്ത്രീകളും 10 വയസ്സിന് താഴെ 16 ആൺകുട്ടികളും 8 പെൺകുട്ടികളുമുണ്ട്.

കോവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടിസികളിലും പ്രവേശിപ്പിച്ചവർ: ഗവ. മെഡിക്കൽ കോളേജ് തൃശൂർ-263, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-42, എം.സി.സി.എച്ച് മുളങ്കുന്നത്തുകാവ്-55, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-68, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്-68, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-229, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-109, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-238, സി.എഫ്.എൽ.ടി.സി കൊരട്ടി-71, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ–272, സി.എഫ്.എൽ.ടി.സി നാട്ടിക -700, പി.എസ്.എം. ഡെന്റൽ കോളേജ് അക്കികാവ് -100, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-76, ജി.എച്ച് തൃശൂർ-38, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി-66, ചാവക്കാട് താലൂക്ക് ആശുപത്രി-49, ചാലക്കുടി താലൂക്ക് ആശുപത്രി -18, കുന്നംകുളം താലൂക്ക് ആശുപത്രി-24, ജി.എച്ച്. ഇരിങ്ങാലക്കുട-16, ഡി.എച്ച്. വടക്കാഞ്ചേരി-6, അമല ആശുപത്രി-60,
21 ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-87, മദർ ആശുപത്രി-14, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-3, ഇരിങ്ങാലക്കുട കോഓപ്പറേറ്റീവ് ആശുപത്രി-1, രാജാ ആശുപത്രി ചാവക്കാട്-1, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി-9, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം-4, റോയൽ ഹോസ്പിറ്റൽ കുന്നംകുളം-2, സെന്റ് ആന്റണിസ് പഴുവിൽ-3, അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്-6, യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം-11, സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-11.

4273 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 777 പേർ തിങ്കളാഴ്ച പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 246 പേർ ആശുപത്രിയിലും 531 പേർ വീടുകളിലുമാണ്. തിങ്കളാഴ്ച 315 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 630 സാമ്പിളുകളാണ് തിങ്കളാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 170,777 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. തിങ്കളാഴ്ച 447 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 85987 ഫോൺ വിളികളാണ് വന്നത്. 76 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. തിങ്കളാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 497 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img