Friday, September 19, 2025
24.9 C
Irinjālakuda

ജില്ലയിലെ ക്ഷേത്രങ്ങളിൽ ഒരു ആനയെ ഉപയോഗിച്ചുള്ള ചടങ്ങുകൾക്ക് അനുമതി നൽകും-ജില്ലാ കളക്ടർ

തൃശൂർ :ജില്ലയിലെ ക്ഷേത്രങ്ങളിൽ പൊതുജന പ്രാതിനിധ്യമില്ലാതെ ചടങ്ങുകൾക്കായി ഒരു ആനയെ മാത്രം ഉപയോഗിക്കുന്നതിന് അനുമതി നൽകുമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന നാട്ടാന പരിപാലനം- ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ. കോവിഡ് മാനദണ്ഡം അനുസരിച് 100 സ്ക്വയർ മീറ്റർ സ്ഥലത്ത് 15 പേർ എന്ന നിലയിലാണ് ക്ഷേത്ര പരമായ ആചാരങ്ങൾക്ക് ആളുകളെ അനുവദിക്കുക. ജില്ലയിലാകെ 126 ആനകളാണ് ഉള്ളത്. ഇതിൽ 16 ആനകളെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കി വേണ്ട ചികിത്സകൾ ലഭ്യമാക്കും. ജില്ലയിലെ ഉത്സവങ്ങൾ തുടങ്ങാനിരിക്കുന്നതിന്റെ ഭാഗമായാണ് യോഗം വിളിച്ചു ചേർത്തത്. ക്ഷേത്ര മതിൽക്കെട്ടിനകത്ത് ഒരു ആനയെ മാത്രം പരിമിതപ്പെടുത്തിയാണ് ക്ഷേത്രങ്ങളിലും മറ്റു ആരാധനാലയങ്ങളിലും ചടങ്ങുകൾ നടത്താൻ അനുമതി നൽകുക. കൂടാതെ ജില്ലയിലെ ആനകളുടെ ഇൻവെന്ററി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കാനും കളക്ടർ നിർദേശം നൽകി. ഇതിനായി ഒരു കമ്മിറ്റി രൂപീകരിച്ച് ജില്ലയിൽ പ്രത്യേക ചികിത്സ വേണ്ട ആനകളെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കും. മഴക്കാല രോഗങ്ങൾക്ക് സാധ്യതയുള്ളതിനാലാണ് ഈ തീരുമാനം. ഡിസാസ്റ്റർ മാനേജ്മെൻറ്ഡെപ്യൂട്ടി കളക്ടർ ഡോക്ടർ എം സി റെജിൽ, അസിസ്റ്റൻറ് കൺസർവേറ്റർ സോഷ്യൽ ഫോറസ്റ്റ്റി ഓഫീസർ പ്രഭു, കെഇ ഒ എഫ് കെ മഹേഷ്‌, കെഎഫ് സിസി വത്സൻ ചമ്പക്കര, എസിപി ഡി സി ആർ ബി ശിവദാസൻ പി എ, റൂറൽ എസ് ഐ ഗോപി കെ എ, എഐടിയുസി ആന തൊഴിലാളി സെക്രട്ടറി മനോജ് അയ്യപ്പൻ, തൃശ്ശൂർ സി വി ഓ ഡോ എൻ ഉഷ റാണി തുടങ്ങിയവർ പങ്കെടുത്തു.

Hot this week

ഓപ്പറേഷൻ കാപ്പ : കുപ്രസിദ്ധ ഗുണ്ട മിൽജോയെ കാപ്പ ചുമത്തി തടങ്കലിലാക്കി

ഇരിങ്ങാലക്കുട : ആളൂർ സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും വധശ്രമ കേസിലെ...

സൗജന്യ നേത്ര പരിശോധന തിമിര നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിഞ്ഞാലക്കുട മുൻസിപ്പാലിറ്റി വാർഡ് 31 അംഗനവാടിയിൽ വച്ച് സൗജന്യ നേത്ര പരിശോധന...

സെഫൈറസ് 7.0

ക്രൈസ്റ്റ് കോളേജ് ഓട്ടോണോമസ് കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റ് സംഘടിപ്പിക്കുന്ന സെഫൈറസ് 7.0...

യുവാവ് മരിച്ചു

തൃശ്ശൂർ സംസ്ഥാന പാതയിൽ എറവ് ആറാംകല്ലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ...

നിര്യാതനായി

ചിറ്റിലപ്പിള്ളി തൊമ്മാന പരേതനായ തോമസ് മകൻ ഡോ. ജെറി - 60)...

Topics

വേർപിരിഞ്ഞു കഴിയുന്ന ഭാര്യയെആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം ഭർത്താവായ പ്രതി സംഭവസ്ഥലത്ത് തന്നെ കെട്ടി തൂങ്ങി

വേർപിരിഞ്ഞു കഴിയുന്ന ഭാര്യയെ വീട്ടിലേക്ക് അതിക്രമിച്ചു കയറി തലയ്ക്ക് ചുറ്റിക കൊണ്ട്...

ക്രൈസ്റ്റ് കോളേജിൽ ആത്മഹത്യാ പ്രതിരോധ ഗേറ്റ്‌കീപ്പേഴ്‌സ് ക്യാമ്പെയ്ൻ സമാപിച്ചു

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മനഃശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 9 മുതൽ...

റെസിഡൻ്റ്സ് അസോസിയേഷൻ്റെ ഓണാഘോഷവും , കുടുംബ സംഗമവും

ഇരിങ്ങാലക്കുട : കൊരുമ്പിശ്ശേരി റെസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷവും, കുടുംബ...
spot_img

Related Articles

Popular Categories

spot_imgspot_img