Friday, April 17, 2026
27.9 C
Irinjālakuda

കോവിഡ് 19: ജില്ലയിൽ ഇന്നു മുതൽ ആന്റിജൻ ടെസ്റ്റ്

കോവിഡ് രോഗവ്യാപനത്തിന്റെ സ്ഥിതി അറിയുന്നതിന് ആന്റിജൻ പരിശോധന ഇന്നു (ജൂലൈ 15) മുതൽ ജില്ലയിലും നടപ്പിലാക്കും. കുന്നംകുളം, ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റികളിലാണ് ആന്റിജൻ ടെസ്റ്റുകൾ നടത്തുക. 1500 കിറ്റുകളാണ് ഇതിനുവേണ്ടി ജില്ലയ്ക്ക് ലഭിച്ചത്. കോവിഡ് പരിശോധനയ്ക്കുള്ള ആൻന്റിജൻ ടെസ്റ്റ് കൃത്യത ഉറപ്പാക്കുന്നതാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗ വ്യാപനം തടയുന്നതിന് ഈ ടെസ്റ്റ് സഹായിക്കും. സമ്പർക്കം വഴി രോഗികൾ കൂടുന്ന സാഹചര്യത്തിൽ കുറഞ്ഞ സമയത്ത് പരിശോധനാഫലം ലഭ്യമാക്കാൻ സാധിക്കുന്നു എന്നതിനാൽ കോവിഡ് വ്യാപനം കൂടുതലുള്ള സ്ഥലങ്ങളിൽ ആന്റിജൻ ടെസ്റ്റ് നടത്തും. ഐ സി എം ആറും, എ ഐ ഐ എം എസും ആന്റിജൻ ടെസ്റ്റിന്റെ കൃത്യത ഉറപ്പാക്കിയിട്ടുണ്ട്.
മൂക്കിൽ നിന്നും സ്രവം എടുത്തുള്ള ലളിതമായ പരിശോധനയാണിത്. 30 മിനിറ്റിനുള്ളിൽ ഫലം ലഭിക്കുന്നു എന്നതാണ് പ്രത്യേകത. ടെസ്റ്റിന് 99.3 മുതൽ 100 %വരെ കൃത്യത കൃത്യത ഉണ്ടെന്ന് ഐ സി എം ആർ സാക്ഷ്യപ്പെടുത്തുന്നു.കോവിഡ് സ്‌ക്രീനിങ്ങിനായി ആന്റിജൻ ടെസ്റ്റാണ് പരക്കെ ഉപയോഗിക്കുന്നത്. പ്രാഥമികമായി കോവിഡ് ശ്വസന വ്യവസ്ഥയെ ബാധിക്കുന്നതിനാൽ മൂക്കിന്റെ പിൻഭാഗത്തും തൊണ്ടയിലുമായിരിക്കും വൈറസിന്റെ സാന്നിധ്യം കൂടുതൽ കാണുക. ആ ഭാഗങ്ങളിലുള്ള സ്രവമാണ് പരിശോധനയ്ക്കെടുക്കുക
ആന്റിജൻ ടെസ്റ്റ് പോസിറ്റീവ് ആണെങ്കിൽ ശരീരത്തിൽ വൈറസ് ഉണ്ടെന്നാണ് അനുമാനം. വൈറസ് ബോഡിയിൽ ഉള്ളപ്പോൾ തന്നെ ടെസ്റ്റ് പോസിറ്റീവ് ആകുന്നതുകൊണ്ട് മറ്റുള്ളവരിൽ നിന്നും മാറി നിൽക്കാനും രോഗവ്യാപന സാധ്യത കുറയ്ക്കാനും സാധിക്കുന്നു. രോഗബാധിതർ ഏറ്റവും കൂടുതലുള്ള സ്ഥലങ്ങളിൽ ഏറ്റവും നല്ല സ്‌ക്രീനിങ് ടെസ്റ്റാണ് ആൻന്റിജൻ ടെസ്റ്റ്.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img