Sunday, April 12, 2026
27.9 C
Irinjālakuda

ജില്ലയിൽ വെളളിയാഴ്ച (ജൂലൈ 03) 21 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തൃശൂർ:ജില്ലയിൽ വെളളിയാഴ്ച (ജൂലൈ 03) 21 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ചാലക്കുടിയിൽ രോഗം സ്ഥിരീകരിച്ച കൗൺസലറുടെ സമ്പർക്കത്തിൽ ഉണ്ടായിരുന്ന ഇരിങ്ങാലക്കുട സെമിനാരിയിലെ 15 വയസ്സായ ആൺകൂട്ടിക്ക് കോവിഡ് .5 പേർ കൂടി രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ വിദേശത്ത് നിന്നും 8 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയും രോഗം സ്ഥിരീകരിച്ചു.ജൂൺ 20 ന് റിയാദിൽ നിന്ന് വന്ന കുരിയിച്ചിറ സ്വദേശി (31, പുരുഷൻ), ജൂൺ 29 ന് ഷാർജയിൽ നിന്ന് വന്ന കോടശ്ശേരി സ്വദേശി (47, പുരുഷൻ), ജൂൺ 29 ന് ഷാർജയിൽ നിന്ന് വന്ന പുന്നയൂർ സ്വദേശി (29, പുരുഷൻ), ജൂൺ 18 ന് ദുബായിൽ നിന്ന് വന്ന വടക്കെക്കാട് സ്വദേശി (38, പുരുഷൻ), ജൂൺ 29 ന് ഖത്തറിൽ നിന്ന് വന്ന കൊരട്ടി സ്വദേശി (43, പുരുഷൻ), ജൂൺ 25 ന് ഷാർജയിൽ നിന്ന് വന്ന ആരക്കുളം സ്വദേശി (31, സ്ത്രീ), സൗദിയിൽ നിന്നും വന്ന വാടാനപ്പിള്ളി സ്വദേശി (32, പുരുഷൻ), യുഎഇയിൽ നിന്ന് വന്ന 34 വയസ്സുളള പുരുഷൻ, 64 വയസ്സുളള പുരുഷൻ, ഒമാനിൽ നിന്ന് വന്ന 64 വയസ്സുളള പുരുഷൻ, ജൂൺ 23 ന് ബഹറിനിൽ നിന്ന് വന്ന ഒരുമനയൂർ സ്വദേശി (35, പുരുഷൻ), ജൂൺ 29 ന് കുവൈറ്റിൽ നിന്ന് വന്ന പുന്നയൂർക്കുളം സ്വദേശി (63, പുരുഷൻ), ജൂൺ 12 ന് ഛത്തീസ്ഗഡിൽ നിന്ന് വന്ന മേലൂർ സ്വദേശി (26, പുരുഷൻ), ബംഗളുരൂവിൽ നിന്ന് വന്ന പൂത്തോൾ സ്വദേശി (26, പുരുഷൻ), ജൂൺ 28 ന് മുംബെയിൽ നിന്ന് വന്ന വടക്കാഞ്ചേരി കുമരനെല്ലൂർ സ്വദേശികളായ രണ്ട് പേർ (47 , സ്ത്രീ, 21, സ്ത്രീ), ജൂൺ 27 ന് ഡൽഹിയിൽ നിന്ന് വന്ന ഗുരുവായൂർ സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേർ (18, സ്ത്രീ, 45, സ്ത്രീ, 24, പുരുഷൻ, 53, പുരുഷൻ) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ചാലക്കുടിയിൽ രോഗം സ്ഥിരീകരിച്ച കൗൺസലറുടെ സമ്പർക്കത്തിൽ ഉണ്ടായിരുന്ന ഇരിങ്ങാലക്കുട സ്വദേശിയായ 15 വയസ്സായ ആൺകൂട്ടി എന്നിവരടക്കം 21 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.രോഗം സ്ഥീരികരിച്ച 181 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുമ്പോൾ ത്യശൂർ സ്വദേശികളായ ഏഴ് പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതോടെ ആകെ പോസിറ്റീവ് ആയവരുടെ എണ്ണം 449 ആയി. ഇതോടെ ആകെ പോസിറ്റീവ് ആയവരുടെ എണ്ണം 446 ആയി. ആകെ നിരീക്ഷണത്തിൽ കഴിയുന്ന 19206 പേരിൽ 19000 പേർ വീടുകളിലും 206 പേർ ആശുപത്രികളിലുമായാണ് കഴിയുന്നത്. കോവിഡ് സംശയിച്ച് 24 പേരേയാണ് ഇന്ന് ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചിട്ടുളളത്. നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 14 പേരെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തിട്ടുണ്ട്. അസുഖബാധിതരായ 258 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തിട്ടുളളത്. 1122 പേരെ വെളളിയാഴ്ച (ജൂലൈ 03) നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 1427 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.വെളളിയാഴ്ച (ജൂലൈ 03) 592 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 11358 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 10346 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1012 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉളളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെ സമൂഹത്തിന്റെ വിവിധ മേഖലകളിലുളള ആളുകളുടെ സാമ്പിൾ പരിശോധിക്കുന്നതോടനുബന്ധിച്ച് 4078 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.വെളളിയാഴ്ച (ജൂലൈ 03) 380 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 44937 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നു. 194പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. വെളളിയാഴ്ച (ജൂലൈ 03) റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 485 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്….

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img