Tuesday, March 10, 2026
22.9 C
Irinjālakuda

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: തൃശൂർ കളക്ടറേറ്റിൽ എത്തിയത് 69 ലക്ഷത്തിലേറെ രൂപ

തൃശൂർ: കോവിഡ് 19 പ്രതിരോധ നടപടികൾക്കായി ജില്ലയിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തിങ്കളാഴ്ച (ഏപ്രിൽ 27) വരെ ലഭിച്ചത് 69,09,317 രൂപ. ചെക്ക്, ഡിഡി ഇനത്തിൽ 67,94,164 രൂപയും പണമായി 1,15,153 രൂപയുമാണ് ലഭിച്ചത്. തിങ്കളാഴ്ച (ഏപ്രിൽ 27) മാത്രം 3,14,700 രൂപ ലഭിച്ചു. ഇതിൽ 3,05,000 രൂപ ചെക്ക്, ഡിഡി എന്നിവ വഴിയും 9700 രൂപ പണമായും ലഭിച്ചു. ഏപ്രിൽ 5 മുതലാണ് കോവിഡ് പ്രതിരോധ നിധിയെന്ന പേരിൽ കളക്ടറേറ്റിൽ പണം സ്വീകരിച്ചു തുടങ്ങിയത്. ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പേരാണ് സംഭാവന നൽകുന്നത്. മിക്കവരും കളക്ടറേറ്റിലെത്തി ജില്ലാ കളക്ടർക്ക് നേരിട്ട് തുക കൈമാറുകയാണ് പതിവ്. ദുരിതാശ്വാസനിധിയിലേക്കുളള സംഭാവനകൾ സ്വീകരിക്കുന്നതിനും തുടർനടപടികൾക്കുമായി കളക്ടറേറ്റിൽ മൂന്ന് പേരടങ്ങിയ പ്രത്യേക ഡസ്‌ക് പ്രവർത്തിക്കുന്നുണ്ട്. പണം നേരിട്ട് ഈ ഡസ്‌കിൽ നൽകി രശീതി വാങ്ങാവുന്നതാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിയാവുന്ന തുകകൾ നൽകി കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ കണ്ണിചേരുകയാണ് തൃശൂർ ജില്ലയിലെ നാട്ടുകാർ.

Hot this week

ഷോബി കെ. പോള്‍ സിഎല്‍സി ദേശീയ വൈസ് പ്രസിഡന്റ് ഇരിങ്ങാലക്കുട സെന്റ് തോമസ്...

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി ബ്ലെസ്സി പോൾ പട്ടത്ത്

ഇരിങ്ങാലക്കുട : കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി...

ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിൽ UKG കുട്ടികളുടെ കോൺവൊക്കേഷൻ

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് വിദ്യാനികേദൻ സ്കൂളിൽ UKG വിഭാഗം വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ പരിപാടി...

വിദ്യാര്‍ത്ഥിയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.

കരൂപ്പടന്നവിദ്യാര്‍ത്ഥിയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.നെടുങ്ങാണത്ത് കുന്ന് ചൂരക്കാട്പറമ്പില്‍ ലത്തീഫ്...

വോട്ടിംഗ് രീതി പഠിപ്പിക്കാൻ ക്രൈസ്റ്റ് കോളേജിൽ വോട്ട് വണ്ടി.

ക്രൈസ്റ്റ് കോളേജ് എൻ. എസ്. എസ്. യൂണിറ്റ്സ് 20 & 49...

Topics

ക്രൈസ്റ്റ് കോളേജിൽ സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും എ. പി. സി മഹാലക്ഷ്മി കോളേജ് തൂത്തുകുടിയും...

കത്തോലിക്ക കോൺഗ്രസിന്റെ ലഹരിക്കെതിരെ ഒരു ഗോൾ.

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ അഖില കേരള കത്തോലിക്ക കോൺഗ്രസ് എ.കെ.സി.സി...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img