Sunday, June 21, 2026
26.2 C
Irinjālakuda

ഉണ്ണായി വാരിയർ സ്മാരക കലാനിലയം കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു

ഇരിങ്ങാലക്കുട: ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ പി എസ് സി അംഗീകൃത കഥകളി വേഷം, കഥകളി സംഗീതം, (6 വർഷ കോഴ്സ് )ചെണ്ട, മദ്ദളം(4 വർഷ കോഴ്സ്), ചുട്ടി (3 വർഷ കോഴ്സ്)എന്നീ വിഷയങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്. ഏഴാം ക്ലാസ് പാസാണ് ഡിപ്ലോമ കോഴ്‌സുകളിൽ പ്രവേശനത്തിന് നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. പട്ടിക ജാതി, പട്ടിക വർഗ വിദ്യാർഥികൾക്ക് മുൻഗണന ഉണ്ടായിരിക്കും. പരിശീലനവും താമസവും സൗജന്യമാണ്. കഥകളി വേഷം വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിന് അർഹതയുണ്ടായിരിക്കും. കൂടാതെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യവും നൽകും. താൽപര്യമുള്ളവർ രക്ഷിതാവിന്റെ സമ്മതപത്രവും ഫോൺ നമ്പറുമടങ്ങുന്ന അപേക്ഷ വെള്ളകടലാസ്സിൽ തയ്യാറാക്കി സ്വന്തം മേൽവിലാസം എഴുതി അഞ്ച് രൂപ സ്റ്റാമ്പൊട്ടിച്ച കവറടക്കം മെയ് 8 ന് മുൻപ് കലാനിലയം ഓഫീസിൽ ലഭിക്കത്തക്ക വിധം അയ്ക്കുക. വിലാസം: സെക്രട്ടറി, ഉണ്ണായി വാരിയർ സ്മാരക കലാനിലയം, ഇരിങ്ങാലക്കുട 680121. ഫോൺ: 0480 2822031.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img