സുജിത്തിന്റെ കൊലപാതകത്തില്‍ പ്രതിയ്ക്കായി പോലീസ് ഊര്‍ജ്ജീത അന്വേഷണത്തില്‍ : ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി.

17235

ഇരിങ്ങാലക്കുട: ബസ് സ്റ്റാന്റില്‍ വച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് സുജിത്ത് വേണുഗോപാല്‍ എന്ന യുവാവ് മരണപ്പെട്ട സംഭവത്തില്‍ പോലീസ് പ്രതിയ്ക്കായി ലൂക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു.പടിയൂര്‍ സ്വദേശി പത്താഴക്കാട്ടില്‍ മിഥുനെയാണ് പ്രതിയായി പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.മിഥുനേ പിടികൂടുന്നതിനായി ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തേയും രൂപികരിച്ചിട്ടുണ്ട്.ഇരിങ്ങാലക്കുട ഇന്‍സ്‌പെക്ടര്‍ എം കെ സുരേഷ് കുമാര്‍ , എസ് ഐമാരായ കെ എസ് സുശാന്ത്, തോമസ്സ് വടക്കന്‍ , ആറോളം ഷാഡോ പോലീസ് അംഗങ്ങളും ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് രൂപീകരിച്ചിട്ടുള്ളത്.പ്രതി മുന്‍പ് ഗള്‍ഫില്‍ ജോലി ചെയ്ത് പരിചയമുള്ളതിനാല്‍ പ്രതിയുടെ ഫോട്ടോയും വിശദവിവരങ്ങളുമടങ്ങിയ ലുക്ക് ഔട്ട് നോട്ടീസ് തയ്യാറാക്കി എല്ലാ എയര്‍പോര്‍ട്ടുകളിലും അറിയിപ്പു നല്‍കിയിട്ടുണ്ട്.പ്രതിയുടെ ഫോട്ടോയും അടയാള വിവരങ്ങള്‍ സഹിതംക്രൈം കാര്‍ഡ് തയ്യാറാക്കി എല്ലാ പോലീസ് സ്റ്റേഷനുകളിലേക്ക് പ്രത്യേകം അറിയിപ്പും നല്‍കിയിട്ടുണ്ട്.പ്രതിയുടെ വീടിനു സമീപം ഒളിപ്പിച്ചു വച്ചിരുന്ന സംഭവത്തിനു ശേഷം പ്രതി രക്ഷപെടാന്‍ ഉപയോഗിച്ച പ്രതിയുടെ ഓട്ടോറിക്ഷ പോലീസ് കണ്ടെടുത്ത് സ്റ്റേഷനില്‍ എത്തിച്ചു.

ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിന് സമീപത്തേ ഓട്ടോറിക്ഷാ സ്റ്റാന്റില്‍ ക്രൂരമര്‍ദ്ധനമേറ്റ യുവാവ് മരിച്ചു

Advertisement