Tuesday, March 10, 2026
23.2 C
Irinjālakuda

മിനി ലോറി ബൈക്കിലിടിച്ച് ഐടിഐ വിദ്യാര്‍ത്ഥി മരിച്ചു

മാള: മിനി ലോറി ബൈക്കിലിടിച്ച് മാള ഐടിഐ യിലെ ആര്‍ക്കിടെക്ക് വിദ്യാര്‍ത്ഥി മരിച്ചു. അഴീക്കോട് കേറേത്ത് ജേക്കബ്ബിന്റെ മകന്‍ അമല്‍18 ആണ് മരിച്ചത്. മാള- അന്നമനട റോഡില്‍ കോട്ടമുറി വളവില്‍ ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. അമല്‍ മാളയില്‍ പോയി തിരിച്ച് ഐടിഐയിലേക്ക് പോകുകയായിരുന്നു. മിനി ലോറി വലിയ പറമ്പ് ഭാഗത്തു നിന്ന് കോട്ടമുറി വളവില്‍ സബ്ബ് സ്റ്റേഷന്‍ റോഡിലേക്ക് തിരിയുന്നതിനിടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. റോഡില്‍ വീണ് പരിക്കു പറ്റിയതിനെ തുടര്‍ന്ന് മാളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹം മാള സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം. ഇന്ന് പോസ്റ്റ് മാര്‍ട്ടത്തിനു ശേഷം വീട്ടില്‍ കൊണ്ട് വരും.അഴിക്കോട് സെന്റ് ലാറ്റിന്‍ ദേവലയത്തില്‍ സംസക്കരിക്കും. അമ്മ: ലിന്‍സി. സഹോദരന്‍: അല്‍വിന്‍. കൂട്ടുകാരന്റെ ബൈക്കാണ് ഓടിച്ചിരുന്നത്. ബൈക്കിനു പിറകില്‍ സഞ്ചരിച്ചിരുന്ന കൂട്ടുകാരന്‍ സ്റ്റെഫിന് ചെറിയ പരിക്കുണ്ട്.

Hot this week

ഷോബി കെ. പോള്‍ സിഎല്‍സി ദേശീയ വൈസ് പ്രസിഡന്റ് ഇരിങ്ങാലക്കുട സെന്റ് തോമസ്...

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി ബ്ലെസ്സി പോൾ പട്ടത്ത്

ഇരിങ്ങാലക്കുട : കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി...

ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിൽ UKG കുട്ടികളുടെ കോൺവൊക്കേഷൻ

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് വിദ്യാനികേദൻ സ്കൂളിൽ UKG വിഭാഗം വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ പരിപാടി...

വിദ്യാര്‍ത്ഥിയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.

കരൂപ്പടന്നവിദ്യാര്‍ത്ഥിയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.നെടുങ്ങാണത്ത് കുന്ന് ചൂരക്കാട്പറമ്പില്‍ ലത്തീഫ്...

വോട്ടിംഗ് രീതി പഠിപ്പിക്കാൻ ക്രൈസ്റ്റ് കോളേജിൽ വോട്ട് വണ്ടി.

ക്രൈസ്റ്റ് കോളേജ് എൻ. എസ്. എസ്. യൂണിറ്റ്സ് 20 & 49...

Topics

ക്രൈസ്റ്റ് കോളേജിൽ സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും എ. പി. സി മഹാലക്ഷ്മി കോളേജ് തൂത്തുകുടിയും...

കത്തോലിക്ക കോൺഗ്രസിന്റെ ലഹരിക്കെതിരെ ഒരു ഗോൾ.

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ അഖില കേരള കത്തോലിക്ക കോൺഗ്രസ് എ.കെ.സി.സി...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img