ഡി വൈ എഫ് ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വയറെറിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവ്വം എന്ന മുദ്രാവാക്യം ഉയർത്തി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകുന്ന ഉച്ച ഭക്ഷണ വിതരണത്തിന്റെ 9-) മത് വാർഷികം ആചരിച്ചു. സി പി ഐ എം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി അഖിൽ ലക്ഷ്മണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് ശരത് ചന്ദ്രൻ അധ്യക്ഷൻ ആയിരുന്നു.ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് ആർ എൽ ശ്രീലാൽ,ആശുപത്രി സൂപ്രണ്ട് Dr. എം.ജി ശിവദാസൻ,നഴ്സിംഗ് സൂപ്രണ്ട് ഉമ്മദേവി. പി , എൽ.എസ് Mr. പ്രഭ വി.പി , ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം ഐ വി സജിത്ത്, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി ഡി ദീപക്,തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.ബ്ലോക്ക് ജോയിന്റ് സെക്രട്ടറി വിഷ്ണു പ്രഭാകരൻ നന്ദി പറഞ്ഞു.
ടൗൺ വെസ്റ്റ് മേഖല കമ്മിറ്റിയിലെ കോരുമ്പിശ്ശേരി ഈസ്റ്റ് യൂണിറ്റ് ആണ് ഇന്ന് പൊതിച്ചോർ വിതരണം നടത്തിയത് പൊതിച്ചോറിനോടൊപ്പം രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി പായസം കൂടി വിതരണം ചെയ്യ്തു.