Thursday, June 4, 2026
24.5 C
Irinjālakuda

ഞാറ്റുവേലാഘോഷം പൊതുജനങ്ങൾ ഏറ്റെടുത്തതാണ് എൻ്റെ സന്തോഷം.മേരിക്കുട്ടി ജോയ്- മുനിസിപ്പൽ ചെയർപേഴ്സൺ

ഇരിങ്ങാലക്കുട :

“കാർഷിക സമൃദ്ധിയിലേക്ക് നാടിനൊപ്പം” എന്ന ആപ്തവാക്യവുമായി നഗരസഭ ജൂൺ 27 മുതൽ ജൂലായ് 6 വരെയായി മുനിസിപ്പൽ മൈതാനിയിൽ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോത്സവം -2025 ൻ്റെ ജനപ്രതിനിധി സംഗമം ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് ഞാറ്റുവേലാഘോഷം പൊതുജനങ്ങൾ ഏറ്റെടുത്തതാണ് എൻ്റെ സന്തോഷമെന്ന് മേരിക്കുട്ടി ജോയ് പറഞ്ഞു.

മുനിസിപ്പൽ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അദ്ധ്യക്ഷം വഹിച്ച യോഗത്തിന് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഫെനി എബിൻ വെള്ളാനിക്കാരൻ സ്വാഗതം ആശംസിച്ചു.

മുഖ്യാതിഥികളായി പങ്കെടുത്തുകൊണ്ട് മുൻ എംപിയും മുൻ എംഎൽഎയും കൂടിയായ പ്രൊഫ. സാവിത്രി ലക്ഷ്മണൻ, മുൻ ഗവൺമെൻ്റ് ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ, മുൻ എംഎൽഎ പ്രൊഫ.കെ യു അരുണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

ഞാറ്റുവേല മഹോത്സവത്തിന് കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രദീപ്, മുനിസിപ്പൽ കൗൺസിലർമാരായ പി. ടി. ജോർജ്, സതി സുബ്രഹ്മണ്യൻ,

എന്നിവർ ആശംസകളർപ്പിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ സി.സി. ഷിബിൻ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത്കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറക്കാടൻ,

വിദ്യാഭ്യാസകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ജിഷ ജോബി, മുനിസിപ്പൽ സെക്രട്ടറി ഷാജിക്ക്. എം. എച്ച്.എന്നിവർ സന്നിഹിതരായിരുന്നു. യോഗത്തിന് കോ – ഓർഡിനേറ്റർ പി.ആർ. സ്റ്റാൻലി നന്ദി പ്രകാശിപ്പിച്ചു. വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള വാർഡ് മെമ്പർമാർ, മുനിസിപ്പൽ കൗൺസിലർമാർ, മുൻ കൗൺസിലർമാർ, മുൻ മെമ്പർമാർ ഉദ്യോഗസ്ഥർ, കമ്മിറ്റിയംഗങ്ങൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

തുടർന്ന് സംഗമസാഹിതി അവതരിപ്പിച്ച കാർഷിക സെമിനാറിൽ ദേശചരിത്രരചന

ചോദ്യോത്തര പംക്തിയിൽ മാപ്രാണപുരാണം എന്ന ചരിത്രഗ്രന്ഥം എഴുതിയ ജോൺസൺ എടത്തിരുത്തിക്കാരനുമായി വിദ്യാർത്ഥികൾ സംസാരിച്ചു.

തുടർന്ന് കാർഷിക സെമിനാറിൽ ആറ്റ് കൊഞ്ച് കൃഷി രീതി വിഷയത്തിൽ ജിബിന എം എം വിഷയാവതരണം നടത്തി.

തുടർന്ന് അംഗനവാടി ടീച്ചേഴ്സ് & ഹെൽപ്പേഴ്സിൻ്റെയും, ആശാവർക്കർമാരുടെയും കലാപരിപാടികളും The Live COK Band ഉം അരങ്ങേറി.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img