കയ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ മൂന്നുപീടികയിൽ 26-05-2025 തിയ്യതി രാവിലെ 09.30 മണിക്ക് റോഡിലേക്ക് മരം വീണ് ഗതാഗത തടസ്സം ഉള്ളതായി വിവരം ലഭിച്ചതനുസരിച്ച് കയ്പമംഗലം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അബിലാഷും സംഘവും സ്ഥലത്തെത്തി മരം മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. കയ്പമംഗലം ബീച്ച് റോഡിൽ രാവിലെ 09.50 ഇലക്ട്രിക് ലൈൻ റോഡിലേക്ക് പൊട്ടി വീണ് ഗതാഗത തടസ്സം ഉള്ളതായി വിവരം ലഭിച്ചത് പ്രകാരം കയ്പമംഗലം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അബിലാഷും സംഘവും സ്ഥലത്തെത്തി KSEB അധികൃതരെ വിവരമറിയിച്ച് പൊട്ടി വീണ കമ്പി മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. കയ്പമംഗലം സുജിത്ത് ജംഗ്ഷനിൽ രാത്രി 07.45 മണിക്ക് ഇലക്ട്രിക് ലൈനിൽ തീപ്പൊരിയുള്ളതായി വിവരം ലഭിച്ചത് പ്രകാരം കയ്പമംഗലം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അബിലാഷും സംഘവും സ്ഥലത്തെത്തി KSEB അധികൃതരെ വിവരമറിയിച്ച് അപകടാവസ്ഥ ഒഴിവാക്കിയിട്ടുള്ളതാണ്.
ഇരിങ്ങാലക്കുട പൂവ്വത്തുകടവ് റോഡിലേക്ക് 26-05-2025 തിയ്യതി രാവിലെ 10.30 മണിക്ക് മരം വീണ് ഗതാഗത തടസ്സം ഉള്ളതായി വിവരം ലഭിച്ചതനുസരിച്ച് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നാസ്സറും സംഘവും സ്ഥലത്തെത്തി മരം മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. നടവരമ്പിൽ ഉച്ചക്ക് 02.15 മണിക്ക് റോഡിലേക്ക് മരം വീണ് ഗതാഗത തടസ്സം ഉള്ളതായി വിവരം ലഭിച്ചതനുസരിച്ച് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നാസ്സറും സംഘവും സ്ഥലത്തെത്തി മരം മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. പൊറത്തൂരിൽ രാത്രി 08.00 മണിക്ക് ഇലക്ട്രിക് ലൈൻ റോഡിലേക്ക് പൊട്ടി വീണ് ഗതാഗത തടസ്സം ഉള്ളതായി വിവരം ലഭിച്ചത് പ്രകാരം ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രസന്നനും സംഘവും സ്ഥലത്തെത്തി KSEB അധികൃതരെ വിവരമറിയിച്ച് പൊട്ടി വീണ കമ്പി മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
അന്തിക്കാട് കിഴുപ്പിള്ളിക്കരയിൽ 26-05-2025 തിയ്യതി രാത്രി 08.00 മണിക്ക് ഒരു വീട്ടിലേക്കുള്ള ഇലക്ട്രിക് സർവ്വീസ് വയർ പൊട്ടി വീണ് അപകടാവസ്ഥ ഉള്ളതായി വിവരം ലഭിച്ചതനുസരിച്ച് അന്തിക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കൃഷ്ണദാസും സംഘവും സ്ഥലത്തെത്തി KSEB അധികൃതരെ വിവരമറിയിച്ച് പൊട്ടി വീണ ഇലക്ട്രിക് സർവ്വീസ് വയർ പുനസ്ഥാപിച്ച് അപകടാവസ്ഥ ഒഴിവാക്കി. അന്തിക്കാട് താന്ന്യത്ത് രാത്രി 08.20 മണിക്ക് വീട്ടിലേക്ക് മരം വീണതായി വിവരം ലഭിച്ചതനുസരിച്ച് അന്തിക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കൃഷ്ണദാസും സംഘവും സ്ഥലത്തെത്തി ഫയർ ഫോഴ്സിനെ വിവരമറിയിച്ച് മരം മുറിച്ച് മാറ്റി വീട്ടുകാരെ അവിടെ നിന്ന് മാറ്റി താമസിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.
കൊടകര നെല്ലായിൽ 26-05-2025 തിയ്യതി രാവിലെ 09.50 മണിക്ക് മരം റോഡിൽ വീണ് ഗതാഗത തടസ്സം ഉള്ളതായി വിവരം ലഭിച്ചത് പ്രകാരം കൊടകര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബൈജു സ്ഥലത്തെത്തി ഫയർ ഫോഴ്സിനെ അറിയിച്ച് മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
കൊരട്ടി മേലൂരിൽ 26-05-2025 തിയ്യതി രാത്രി 08.30 മണിക്ക് ഇലക്ട്രിക് ലൈൻ റോഡിലേക്ക് പൊട്ടി വീണ് ഗതാഗത തടസ്സവും അപകടാവസ്ഥയും ഉള്ളതായി വിവരം ലഭിച്ചത് പ്രകാരം കൊരട്ടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഷാജുവും സംഘവും സ്ഥലത്തെത്തി KSEB അധികൃതരെ വിവരമറിയിച്ച് പൊട്ടി വീണ കമ്പി മാറ്റി അപകടാവസ്ഥ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. കൊരട്ടി മുരിങ്ങൂരിൽ അതിശക്തമായ വഴയിൽ ഗതാഗതം തടസം ഉള്ളതായി വിവരം ലഭിച്ചതനുസരിച്ച് കൊരട്ടി പോലീസ് സ്റ്റേഷൻ ജോയ് സ്ഥലത്ത് ചെന്ന് ഗതാഗത തടസം പരിഹരിച്ചു.
മാള പുത്തൻവേലിക്കര 26-05-2025 തിയ്യതി രാത്രി 08.30 മണിക്ക് പള്ളിക്ക് സമീപം ഇലക്ട്രിക് ലൈൻ റോഡിലേക്ക് പൊട്ടി വീണ് ഗതാഗത തടസ്സവും അപകടാവസ്ഥയും ഉള്ളതായി വിവരം ലഭിച്ചത് പ്രകാരം മാള പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജസ്റ്റിനും സംഘവും സ്ഥലത്തെത്തി KSEB അധികൃതരെ വിവരമറിയിച്ച് പൊട്ടി വീണ കമ്പി മാറ്റി അപകടാവസ്ഥ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
കാട്ടൂർ കുഴുത്താണിയിൽ 26-05-2025 തിയ്യതി രാവിലെ 11.00 മണിക്ക് കേബിൽ പൊട്ടി റേഡിൽ വീണ് അപകടാവസ്ഥയുള്ളതായി വിവരം ലഭിച്ചതനുസരിച്ച് കാട്ടൂർ പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ നൗഷാദ് സ്ഥലത്ത് ചെന്ന് കേബിൾ ഓപ്പറേറ്ററെ വിളിച്ച് വരുത്തി കേബിൾ പുനസ്ഥാപിച്ച് അപകടാവസ്ഥ ഒഴിവാക്കിയിട്ടുള്ളതാണ്.
വാടാനപ്പള്ളി ബദരിയ റോഡിൽ 26-05-2025 തിയ്യതി ഉച്ചക്ക് 02.00 മണിക്ക് മരം റോഡിൽ വീണ് ഗതാഗത തടസ്സം ഉള്ളതായി വിവരം ലഭിച്ചത് പ്രകാരം വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ റാഫി സ്ഥലത്തെത്തി ഫയർ ഫോഴ്സിനെ അറിയിച്ച് മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.