വാട്ടര്‍ എ.ടി.എം പ്രവര്‍ത്തനമാരംഭിച്ചു

171

വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ള, ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി അടങ്കല്‍ തുക 494111 രൂപ ഉള്‍പ്പെടുത്തി വെള്ളാങ്ങല്ലൂര്‍ സെന്ററില്‍ സഹകരണ ബാങ്ക് ഹെഡ് ഓഫീസിനു മുന്നിലായി പണിതീര്‍ത്ത വാട്ടര്‍ എ ടി എം വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രന്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ കുറ്റിപ്പറമ്പില്‍, ഗ്രാമ പഞ്ചായത്തംഗം ഷംസു വെളുത്തേരി , സഹകരണ ബാങ്ക് പ്രസിഡണ്ട് കെ.പി.ജോസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.എം. മുകേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ അസ്മാബി ലത്തീഫ് സ്വാഗതവും ഗ്രാമ പഞ്ചായത്തംഗം മഞ്ജു ജോര്‍ജ്ജ് നന്ദിയും പറഞ്ഞു. അഞ്ചു രൂപക്ക് അഞ്ചു ലിറ്ററും ഒരു രൂപക്ക് ഒരു ലിറ്റര്‍ തണുപ്പിച്ച ശുദ്ധജലവും വാട്ടര്‍ എടിഎമ്മില്‍ നിന്നും ലഭ്യമാവും.

Advertisement