നിവേദനം നല്‍കി

30

കേരള സംസ്‌കൃത അധ്യാപക ഫെഡറേഷന്‍ ഉപജില്ലാ വിദ്യാഭ്യാസഓഫീസര്‍ക്ക് നിവേദനം നല്‍കി . അനീതിപൂര്‍ണമായ സംസ്‌കൃതകലോത്സവ മാന്വല്‍ പരിഷ്‌കരണം പിന്‍വലിക്കുക ,സംസ്‌കൃതം എല്‍പി തസ്തിക അനുവദിക്കുക, സംസ്‌കൃതം സ്‌പെഷ്യല്‍ ഓഫീസറെനിയമിക്കുക ,തുടങ്ങിയ 11 ആവശ്യങ്ങളുമായി കെഎസ്ടിഎഫ് ന്റെആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ എല്ലാ ഉപജില്ലാ കാര്യാലയങ്ങളിലും നിവേദനം നല്‍കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട വിദ്യാഭ്യാസഓഫീസര്‍ക്ക് സംസ്ഥാന പ്രസിഡന്റ് രാമന്‍ മാഷ് നിവേദനംനല്‍കി. ജില്ലാ പ്രസിഡന്റ് അശോക് കുമാര്‍ , ഉപജില്ലാഭാരവാഹികളായ ശ്രീദേവി വി.എം, ധനുജ , ഗോവിന്ദ് ,ജ്യോതിഷ് ,രാമന്‍ എന്നിവര്‍ പങ്കെടുത്തു .

Advertisement