പൊതിച്ചോര്‍ വിതരണ പദ്ധതി നടപ്പിലാക്കി

22

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ പാഥേയം പൊതിച്ചോര്‍ വിതരണ പദ്ധതി നടപ്പിലാക്കി. തൃശ്ശൂരിലെ അഗതികളും അശരണരുമായവര്‍ക്കും ഇരിഞ്ഞാലക്കുട താലൂക്ക് ആശുപത്രിയിലും പൊതിച്ചോറുകള്‍ വിതരണം ചെയ്തു. ഹയര്‍സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ത്ഥികളും വളണ്ടിയര്‍മാരും ചേര്‍ന്ന് 420 ഓളം പൊതിച്ചോറുകള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പാള്‍ ബി. സജീവ് ഉദ്ഘാടനം ചെയ്തു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ സന്ധ്യ പി പി, ഉമ സി മോഹന്‍, വളണ്ടിയേഴ്‌സ് എന്നിവര്‍ പങ്കെടുത്തു.

Advertisement