പ്രിയമാനസം ആഗസ്റ്റ് 19 ന് ഇരിങ്ങാലക്കുടയില്‍

11


സഹൃദയന്‍, ചിത്രകാരന്‍,കലാകാരന്‍,മനുഷ്യസ്‌നേഹി എന്നീ നിലകളില്‍ അറിയപ്പെടുന്ന കലാകേന്ദ്രം ബാലുനായരുടെ സുഹൃത്തുക്കളും ഇരിങ്ങാലക്കുട’ഡോ.കെ.എന്‍.പിഷാരടി സ്മാരക കഥകളിക്ലബ്ബും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സൗഹൃദസംഗമം ‘പ്രിയമാനസം’ പരിപാടിയില്‍ ആഗസ്റ്റ് 19 കലാസാഹിത്യ സിനിമമേഖലയിലെ ഒട്ടേറെപേര്‍ പങ്കെടുക്കും. ഉച്ചതിരിഞ്ഞ്2.30 ന് അനിയന്‍ മംഗലശേരിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സൗഹൃദസംഗമത്തില്‍ മഞ്ജുനാഥ് പ്രാര്‍ത്ഥമാഗീതം ആലപിക്കും. ബാലുനായരുടെ പിതാവിന്റെയും ഗുരുക്കന്‍മാരുടേയും ചിത്രത്തിനുമുന്‍മ്പില്‍ പ്രശസ്ത കഥകളി ആചാര്യന്‍ ഡോ.സദനം കൃഷ്ണന്‍കുട്ടി തിരിതെളിയിക്കും. സജീവ് ഇത്തിത്താനം പ്രഭാഷണം നടത്തും. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ അനുഗ്രഹപ്രഭാഷണം നടത്തും. ഉച്ചതിരിഞ്ഞ് 3.30 ന് പ്രശസ്ത കഥകളിഗായകര്‍ കോട്ടയ്ക്കല്‍ മധുവും, കലാമണ്ഡലം വിനോദും അവതരിപ്പിക്കുന്ന കഥകളിപ്പദക്കച്ചേരിയും നടക്കും. പ്രശസ്ത ചിത്രക്കാരന്‍ മോപ്പസാങ് വാലത്ത് തത്സമയം ബാലു നായരുടെ ചിത്രം വരക്കും. വൈകീട്ട് 5 ന് നടക്കുന്ന സൗഹൃദ സംഗമത്തില്‍ ബാലന്‍നായരുടെ സുഹൃത്തുക്കള്‍ പങ്കെടുക്കും. തദവസരത്തില്‍ ബാലുനായരുടെ ‘വരകളും വരികളും’ എന്ന പുസ്തകം പ്രകാശനം ചെയ്യും. കഥകളിഗായകന്‍ കലാനിലയം സിനു മോഡറേറ്ററാകുന്ന യോഗത്തില്‍ വിനോദ് സി കൃഷ്ണന്‍ സ്വാഗതവും സുദ്ദീപ് പിഷാരടി നന്ദിയും പറയും. സന്ധ്യക്ക് 6.30 ന് ആരംഭിക്കുന്ന സന്താനഗോപാലം കഥകളിയില്‍ പ്രശസ്ത കഥകളികലാകാരന്മാരായ കലാമണ്ഡലം കൃഷ്ണകുമാര്‍, കോട്ടയ്ക്കല്‍ ദേവദാസ്, കലാമണ്ഡലം ചമ്പക്കര വിജയകുമാര്‍, കലാമണ്ഡലം ബാബു നമ്പൂതിരി തുടങ്ങി ബാലന്‍നായരുടെ സുഹൃത്തുക്കള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Advertisement