പത്രസമ്മേളനം

17


നിശാഗന്ധി പബ്ലിക്കേഷന്‍സ് പുറത്തിറക്കുന്ന അഡ്വ.എം.എസ്.അനില്‍കുമാറിന്റെ ഓര്‍മ്മക്കുറിപ്പായ ‘സത്യാന്തരം’എന്ന പുസ്തകത്തിന്റെ രണ്ടാം എഡിഷന്‍ 2023 ആഗസ്‌ററ് 15 ന് വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടക്കുന്ന സൗഹൃദസമ്മേളനത്തില്‍ കോണ്‍ഗ്രസ്സ് നേതാവ് പത്മജാ വേണുഗോപാല്‍ പുസ്തകം പ്രകാശനം ചെയ്യും. തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ പുസ്തകം ഏറ്റുവാങ്ങും. ചടങ്ങില്‍ നിശാഗന്ധി പബ്ലിക്കേഷന്‍ എഡിറ്റര്‍ ജോജി ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിക്കും. ലീഡര്‍ കെ.കുണാകരനെ കുറിച്ചുള്ള ഒരേയൊരു ലീഡര്‍ എന്ന ഗാനോപഹാരം ചടങ്ങില്‍ സമര്‍പ്പിക്കും. പി.എന്‍.സുനില്‍, എം.എല്‍.എമാരായ ടി.സിദ്ദിഖ്, സജീവ് ജോസഫ്, കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.കെ.ജയന്ത്, ഡിസിസി പ്രസിഡന്റ്മാരായ കെ.പ്രസന്ന്കുമാര്‍, നാട്ടകം സുരേഷ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ സുജാ സജീവ്കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് ടിജി പ്രസന്നന്‍ നയിക്കുന്ന ശിവ രഞ്ജിനി ഓര്‍ക്കസ്ട്ര സംഗീതനിശ അരങ്ങേറും. ചടങ്ങില്‍ ഇരിങ്ങാലക്കുട ഖാദിക്കുവേണ്ടി IMIT Park Ltd. തയ്യാറാക്കുന്ന ഇരിങ്ങാലക്കുട ഖാദി അപ്ലിക്കേഷന് പുറത്തിറക്കുമെന്ന് എം.എസ്.അനില്‍കുമാര്‍, ജോജി ചന്ദ്രശേഖരന്‍, അഡ്വ.ശശികുമാര്‍ ഇടപുഴ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Advertisement