ഇരിങ്ങാലക്കുട: ഡോൺ ബോസ്കോ ഡയമണ്ട് ജൂബിലിയോട് അനുബന്ധിച്ച് നടത്തിയ മത്സരങ്ങളുടെ ഉദ്ഘാടനം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി നിർവഹിച്ചു. ഫാദർ ഇമ്മാനുവൽ വട്ടക്കുന്നേൽ അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് സാംബശിവൻ മുഖ്യാതിഥിയായിരുന്നു. യൂസഫ് ഇബ്രാഹിം, സാജു ലൂയിസ്, സിയാൽ ഭാസ്കർ, ബാബു ജോസ് ഇരുമ്പൻ എന്നിവർ പങ്കെടുത്തു.മൂന്നുദിവസമായി ഇരിങ്ങാലക്കുടയിൽ നടന്നുവന്ന ദേശീയ ബോൾ ഗെയിംസിൽ ഹാൻഡ് ബോൾ വോളിബോൾ ബാസ്ക്കറ്റ്ബോൾ എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ ഉണ്ടായിരുന്നത്. പുരുഷ വനിതാ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ നിരവധി ദേശീയ സംസ്ഥാന താരങ്ങൾ പങ്കെടുത്തു. ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിൽ വച്ച് നടന്ന ഹാൻഡ് ബോൾ പുരുഷ വിഭാഗത്തിൽ തമിഴ്നാട് കേരളത്തെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. ഹാൻഡ് ബോൾ വനിതാ വിഭാഗത്തിൽ കേരളം തമിഴ്നാടിന് പരാജയപ്പെടുത്തി ചാമ്പ്യന്മാരായി.സെന്റ് ജോസഫ് കോളേജിൽ വച്ച് നടന്ന വാശിയേറിയ വോളിബോൾ മത്സരങ്ങളിൽ 50 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ കേരള എ ടീം ചാമ്പ്യന്മാരായി. കേരള ബി ടീം മഹാരാഷ്ട്ര ടീം UAE എന്നിവർ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടി. 40 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ കേരള എ ടീം, കേരള ബി ടീം എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.ബാസ്ക്കറ്റ്ബോൾ മത്സരങ്ങളിൽ പുരുഷ വിഭാഗത്തിൽ കർണാടക ഒന്നാം സ്ഥാനവും കേരളം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.വനിതാ വിഭാഗത്തിൽ തമിഴ്നാട് ഒന്നാം സ്ഥാനവും കേരളം രണ്ടാം സ്ഥാനവും നേടി.മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് യൂസഫ് ഇബ്രാഹിം അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാദർ ജോയ് പീണിക്കപറമ്പിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ശ്രീ സാജു ലൂയിസ് സ്വാഗതവും സിയാൽ ഭാസ്കർ നന്ദിയും പറഞ്ഞു.ബാബു ജോസഫ് ഇരുമ്പൻ, പീറ്റർ ജോസഫ് എന്നിവർ പങ്കെടുത്തു മത്സരങ്ങൾക്ക് ശേഷം ഷഫീർ മതിലകം ഇരിങ്ങാലക്കുട കല്ലട ഹോട്ടലിൽ നടത്തിയ ഇഫ്താർ വിരുന്നിൽ നിരവധി മുൻ ദേശീയ അന്തർ ദേശീയ താരങ്ങൾ പങ്കെടുത്തു.
മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ കേരള സംഘടിപ്പിച്ച ഓൾ ഇന്ത്യ ബോൾ ഗെയിംസ് സമാപിച്ചു.
Advertisement