മോഡേൺ ജനറേറ്റീവ് എ ഐ ടൂൾസ് നെ കുറിച്ച് ക്ലാസ്സുകൾ സംഘടിപ്പിച്ചു

25

ഇരിങ്ങാലക്കുട: ജ്യോതിസ് കോളേജിലെ അദ്ധ്യാപകർക്ക് മോഡേൺ ജനറേറ്റീവ് എ ഐ ടൂൾസ് നെക്കുറിച്ച് ക്ലാസുകൾ നടന്നു. ദി ലേണിംഗ് എഞ്ചിനീയറിംഗ് അംബാസിഡർ പ്രോഗ്രാമിന്റെ ഭാഗമായി ദി ലേണിംഗ് ഏജൻസി ലാബ് ആണ് സ്പോൺസർ ചെയ്തത്. ഹായ്ലാബ്സ് സി ടി ഒ യും കോ -ഫൗണ്ടറുമായ യു എസ് എ വെസ്റ്റേൺ മിഷിഗൺ യൂണിവേഴ്സിറ്റി പി എച്ച് ഡി വിദ്യാർഥിയുമായ എഡ് വിൻ ജോസ് ആണ് ക്ലാസ്സ്‌ നയിച്ചത്. ചാറ്റ് ജിപിടി, ബിങ്ക് ചാറ്റ്,ക്വിൽ ബോട്ട്, ഗ്രാമർളി തുടങ്ങിയ എ ഐ ടൂൾസ്നെ കുറിച്ചാണ് ക്ലാസുകൾ നടന്നത്.ജ്യോതിസ് കോളേജ് ഡയറക്ടർ ജോസ് ജെ ചിറ്റിലപ്പിള്ളി, പ്രിൻസിപ്പൽ പ്രൊഫ. എ എം വർഗീസ്, അക്കാഡമിക് കോ -ഓർഡിനേറ്റർ കുമാർ സി കെ, എക്സിക്യൂട്ടീവ് ഡയറക്ടർ മാരായ ബിജു പൗലോസ്, ഹുസൈൻ അലി എന്നിവർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.

Advertisement