സ്റ്റുഡിയോ ഉടമ വീടിനകത്ത് മരിച്ച നിലയിൽ

64

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മന്ത്രിപുരം പുല്ലൂർ മടത്തിക്കര റോഡ് വാത്തേടത്ത് വീട്ടിൽ പരേതനായ നാരായണൻ മകൻ നന്ദകുമാർ (61)( ഓർക്കിഡ് റെക്കോർഡിങ് സ്റ്റുഡിയോ ഉടമ) വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു.അവിവാഹിതനാണ്.അമ്മ പരേതയായ നളിനി സഹോദരി ഉഷ ( നാസിക്ക്‌ )ഒറ്റയ്ക്ക് താമസിച്ചുവരുന്ന നന്ദകുമാറിന് ഹോട്ടൽ ഭക്ഷണം എത്തിച്ചു നൽകുന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് വിവരം ഇരിഞ്ഞാലക്കുട പോലീസിനെ അറിയിച്ചത്. സബ് ഇൻസ്പെക്ടർ സിഎം ക്ലീറ്റസ്. സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഓഫീസർ സജി എന്നിവരുടെ നേതൃത്വത്തിൽ സംഭവസ്ഥലത്തെത്തി തുടർനടപടിക്രമങ്ങൾ പൂർത്തിയാക്കി. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

Advertisement