പച്ചക്കുടയില്‍ ജീവധാരക്കായ് ചോരക്ക് ചീര

28

ഇരിങ്ങാലക്കുടയുടെ സമഗ്രകാര്‍ഷിക പദ്ധതിയായ പച്ചക്കുടയില്‍ മുരിയാട്പഞ്ചായത്തിന്റെ സമഗ്രആരോഗ്യപദ്ധതിയായ ജീവധാരയുടെ ഭാഗമായി ചോരക്ക്ചീര പദ്ധതിക്ക് തുടക്കം കുറിച്ചു. അനീമിയപ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് ചീരകൃഷി പ്രോത്സാഹിപ്പിക്കുന്നത്. കാര്‍ഷിക ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും പോഷകമൂല്യമുള്ള കൃഷിവ്യാപിപ്പിക്കുകയും ചെയ്യുക എന്നുള്ളതാണ് ചോരക്ക്ചീര പദ്ധതിയുടെ മുഖ്യലക്ഷ്യം. അംഗനവാടികള്‍, കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍, കൃഷിവകുപ്പ് എന്നിവ വഴിയായി ഏകദേശം അറുന്നൂറോളം ചീരത്തോട്ടങ്ങള്‍ നിര്‍മ്മിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.ആനന്ദപുരം ഇ.എം.എസ്.ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍വെച്ച് മുരിയാട്പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ.ചിറ്റിലപ്പിളളി ചോരക്ക് ചീര പദ്ധതി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ നിഖിത പച്ചക്കുട പദ്ധതിയെക്കുറിച്ചും ഐ.സി.ഡി.എസ്.സൂപ്രവൈസര്‍ അന്‍സ എബ്രഹാം ജീവധാര സമഗ്രആരോഗ്യപദ്ധതിയെക്കുറിച്ചും വിശദീകരണം നടത്തി. ആരോഗ്യവിദ്യഭാസ സമിതി ചെയര്‍മാന്‍ വിജയന്‍.കെ.യു., വാര്‍ഡ് അംഗങ്ങളായ സുനില്‍കുമാര്‍ എ.എസ്., നിജി വത്സന്‍, മണിസജയന്‍, കുടുബശ്രീ ചെയര്‍പേഴ്‌സണ്‍ സുനിത രവി എന്നിവര്‍ സംസാരിച്ചു.

Advertisement