അറുപത്തിയൊന്നാമത് കണ്ടംകുളത്തിയിൽ വ്യാസ മുത്തമിട്ടു

33

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് സംഘടിപ്പിച്ച 61 – മത് കണ്ടംകുളത്തി ദക്ഷിണേന്ത്യൻ ഫുട്ബോൾ ടൂർണ്ണമെന്റിൽ വടക്കാഞ്ചേരി വ്യാസ കോളേജ് തൃശ്ശൂർ സെന്റ് തോമസ് കോളേജിനെ 3-1 ന് പരാജയപ്പെടുത്തി. സമാപനസമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ. ബിന്ദു, ജില്ലാ സ്പോർട്സ് കൌൺസിൽ പ്രസിഡന്റ്‌ കെ ആർ സാംബശിവൻ എന്നിവർ സമ്മാനദാനം നിർവഹിച്ചു. കോളേജ് മാനേജർ ഫാ ജേക്കബ് ഞെരിഞാംപള്ളിയിൽ, പ്രിൻസിപ്പൽ ഡോ ഫാ ജോളി ആന്ററൂസ്, വൈസ് പ്രിൻസിപ്പൽ ഫാ ജോയ് പീണിക്കപ്പറമ്പിൽ, ദ്രോണാചാര്യ ടി പി ഔസപ്പ്, പയസ് കണ്ടംകുളത്തി, അഡ്വ തോമസ് തൊഴുത്തും പറമ്പിൽ, കോളേജ് കായിക വകുപ്പ് മേധാവി ഡോ ബിന്റു ടി കല്യാൺ, കായിക പഠന വിഭാഗം മേധാവി ഡോ അരവിന്ദ ബി പി എന്നിവർ പങ്കെടുത്തു.

Advertisement