സൗജന്യ ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു

39

വെള്ളാങ്ങല്ലൂർ :പഞ്ചായത്തിലെ പുരോഗമന പ്രസ്ഥാനത്തിൻ്റെ അമരക്കാരനായും ജനപ്രതിനിധിയായും മികച്ച സഹകാരിയായും സ്നേഹമസൃണമായ പ്രവർത്തന ശൈലി കൊണ്ട് ജനമനസ്സുകളിൽ നിറഞ്ഞു നിന്ന പി.കെ .കുഞ്ഞുമോൻ്റെ ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി പി.കെ.കുഞ്ഞുമോൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഡേവീസ് മാസ്റ്റർ, സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം എം.രാജേഷ് എന്നിവർ കിറ്റു വിതരണം ഉദ്ഘാടനം ചെയ്തു. കോണത്തുകുന്ന് സഹകരണ ബാങ്ക് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് കെ.വി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ കുറ്റി പറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന അനിൽകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം എം മുകേഷ്, പാർട്ടി നേതാക്കളായ ചന്ദ്രിക ശിവരാമൻ, ഷാജി നക്കര, കെ ഉണ്ണികൃഷ്ണൻ, എം കെ മോഹനൻ, തുടങ്ങിയവർ സന്നിഹിതരായിരുന്നു. പി ആര്‍ രതീഷ് സ്വാഗതവും എം എം റാബി സഖീർ നന്ദിയും പറഞ്ഞു.

Advertisement