അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് തിങ്കളാഴ്ച നടന്ന ഉത്സവബലിക്ക് വൻ ഭക്തജനതിരക്ക് അനുഭവപ്പെട്ടു

32

അവിട്ടത്തൂർ : മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് തിങ്കളാഴ്ച നടന്ന ഉത്സവബലിക്ക് വൻ ഭക്തജനതിരക്ക് അനുഭവപ്പെട്ടു. മാതൃ ക്കൽ ദർശനം നടത്തി കാണിക്കയിട്ട് ഭക്‌തജനങ്ങൾ സായൂജ്യം നേടി. തന്ത്രി തെക്കെടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. 31.1.2023 ന്‌ചൊവ്വാഴ്ച വലിയ വിളക്ക്. രാവിലെ 8.30 ന് എഴ് ആനകളോടുകൂടിയ ശീവേലിക്ക് ചെറുശ്ശേരി കുട്ടൻ മാരാരാണ് മേളപ്രമാണം. രാത്രി 7 ന് കലാമണ്ഡലം അവതരിപ്പിക്കുന്ന മേജർ സെറ്റ് നൃത്തനൃത്ത്യങ്ങൾ. രാത്രി 8.30 ന് എഴുന്നെള്ളിപ്പ്. കലാമണ്ഡലം ശിവദാസ് നയിക്കുന്ന പഞ്ചാരിമേളം. ബുധനാഴ്ച പള്ളിവേട്ട. രാവിലെ 8.30 മുതൽ ശീവേലി. പെരുവനം കുട്ടൻ മാരാർ നയിക്കുന്ന പഞ്ചാരിമേളം. രാത്രി 7 ന് ട്രിപ്പിൾ തായമ്പക. രാത്രി 10 ന് പഞ്ചവാദ്യം. ഫെബ്രുവരി 2 ന് ആറാട്ട്. രാവിലെ 9 ന് ആറാട്ടെഴുന്നെള്ളിപ്പ്. 10 ന് ആറാട്ട്. 11 ന് കൊടിക്കൽ പറ . തുടർന്ന് ആറാട്ടു കഞ്ഞി വിതരണം നടക്കും.

Advertisement